താന്‍ വീട്ടുതടങ്കലിലെന്ന് പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ

For full experience, Download our mobile application:
Get it on Google Play

കൊട്ട: രാജസ്ഥാന്‍ പോലീസ് വീട്ടു തടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന ആരോപണവുമായി 2019 ലെ പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ ഹേമരാജിന്റെ ഭാര്യ മധുബാല മീണ. പുല്‍വാമ ആക്രമണത്തില്‍ മരിച്ച ജവാന്‍മാരുടെ ഭാര്യമാര്‍ ജയ്പൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്ത താനുള്‍പ്പെടെയുള്ള സ്ത്രീകളെ ബലപ്രയോഗത്തിലൂടെ പോലീസ് കാറില്‍ കയറ്റുകയും ആശുപത്രിയിലേക്ക് എന്ന വ്യാജേന വീട്ടിലെത്തിച്ച്‌ തടങ്കലിലാക്കുകയായിരുന്നുവെന്നും മധുബാല ആരോപിച്ചു.

രാജസ്ഥാന്‍ ഉപമുഖ്യന്ത്രി സചിന്‍ പൈലറ്റിന്റെ ജയ്പൂരിലെ വസതിക്ക് മുന്നിലാണ് പുല്‍വാമ ആക്രമണത്തില്‍ മരിച്ച മൂന്ന് ജവാന്‍മാരുടെ ഭാര്യമാര്‍ പ്രതിഷേധിച്ചത്. ഫെബ്രുവരി 28ന് തുടങ്ങിയ പ്രതിഷേധം ദിവസങ്ങള്‍ നീണ്ടതോടെ വെള്ളിയാഴ്ച പോലീസ് ഇവരെ ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു. ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയും മറ്റ് സൗകര്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധം ആരംഭിച്ചത്. ഇവര്‍ക്കൊപ്പം ബി.ജെ.പി നേതാവ് കിരോദി ലാല്‍ മീണയും പ്രതിഷേധത്തിനുണ്ടായിരുന്നു.

റോഡ് വേണം, വീട് വേണം, പ്രതിമ സ്ഥാപിക്കണം തുടങ്ങിയവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങള്‍. ഈ ആവശ്യങ്ങളൊന്നും നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും ധര്‍ണ സമരവുമായി എത്തുമെന്നും മധുബാല പറഞ്ഞു. മന്ത്രിമാരുടെ മക്കളൊന്നും സൈന്യത്തിലില്ല. അതിനാല്‍ അവര്‍ക്ക് ഞങ്ങളുടെ വേദന മനസിലാകില്ല. – മധുബാല ആരോപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണക്കുന്ന രക്തസാക്ഷി കുടുംബങ്ങളെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഞായറാഴ്ച സന്ദര്‍ശിച്ചു. ‘യുദ്ധത്തില്‍ വിധവകളായവര്‍ക്ക് സല്യൂട്ട്, ത്യാഗത്തിന് സല്യൂട്ട്’ -അദ്ദേഹം ട്വീറ്റ് ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...