പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പണികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രമാടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കോന്നി മുതല്‍ കുമ്പഴ വരെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്.
പലസ്ഥലങ്ങളിലും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അംഗീകൃത പ്ലാനില്‍നിന്നും മാറ്റങ്ങള്‍ വരുത്തുന്നത് വന്‍ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പ്ലാനിലും രൂപത്തിലും മാറ്റം വരുത്തുന്നതില്‍ വന്‍ അഴിമതി നടക്കുന്നു. പലസ്ഥലങ്ങളിലും ഓടകള്‍ അശാസ്ത്രീയമായിട്ടാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും പരക്കെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. നിര്‍മ്മാണത്തിലെ കാലതാമസം മൂലം കാല്‍നട പോലും അസാദ്ധ്യമായിരിക്കുകയാണ്. നിര്‍മ്മാണത്തില്‍ ഉണ്ടായിട്ടുള്ള വീഴ്ചകളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.