സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ഖേദം പ്രകടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

 മലപ്പുറം : ഹരിത പ്രവര്‍ത്തകരോട് സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ഖേദം പ്രകടപ്പിച്ചു. സഹപ്രവര്‍ത്തകര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദിക്കുന്നുവെന്ന് നവാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിയാണ് പ്രധാനം, പാര്‍ട്ടി പറഞ്ഞാല്‍ ഒരടി അപ്പുറം വയ്ക്കില്ല.വിവാദങ്ങള്‍ ഇതോടെ അവസാനിക്കട്ടെ എന്നും പി.കെ നവാസ് ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി.

ഹരിത പ്രവര്‍ത്തകരോട് സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എംഎസ്‌എഫ് നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്. നേതാക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്നായിരുന്നു ലീഗ് തീരുമാനം. പെണ്‍കുട്ടികള്‍ പരാതി ഉന്നയിച്ച പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ ഖേദം പ്രകടിപ്പിച്ചാല്‍ മതിയെന്ന് ലീഗ് നിര്‍ദേശം നല്‍കി.

അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും അവര്‍ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം. എം.എസ്‌.എഫ് നേതാക്കള്‍ക്കെതിരെ ലീഗ് നടപടിയെടുക്കില്ല എന്ന് വ്യക്തമായതോടെ വനിതാ കമീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് ഹരിത ഭാരവാഹികള്‍ അറിയിച്ചു.

എം.എസ്‌.എഫ് നേതൃത്വത്തിനെതിരെയുള്ള ഹരിത പ്രവര്‍ത്തകരുടെ പരാതിയില്‍ മൊഴിയെടുക്കലും അന്വേഷണവും തുടരുകയാണ്. നേതൃത്വത്തിനെതിരെ ഇതുവരെ ആറ് ഹരിത പ്രവര്‍ത്തകര്‍ മൊഴിനല്‍കി. അന്വേഷണ ചുമതലയുള്ള ചെമ്മങ്ങാട് ഇന്‍സ്പെക്ടര്‍ സി.അനിതാകുമാരിയാണ് മൊഴി ശേഖരിച്ചത്. നേതാക്കള്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്നാണ് പ്രവര്‍ത്തകരുടെയെല്ലാം മൊഴി.

ജൂണ്‍ 22ന് കോഴിക്കോട്ട് ചേര്‍ന്ന എം.എസ്‌.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് പി.കെ നവാസ് മോശമായി സംസാരിച്ചുവെന്നും മലപ്പുറം ജില്ലാ സെക്രട്ടറി അബ്‌ദുള്‍ വഹാബ് ഫോണില്‍ അശ്ലീലം പറഞ്ഞുവെന്നുമാണ് വനിതാ കമീഷന് ലഭിച്ച പരാതി. കമീഷന്‍ പരാതി പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണവും തുടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...