പുനലൂര്‍ – മൂവാറ്റുപുഴ പാതയുടെ പണികളില്‍ വന്‍ അഴിമതി ; ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പണികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രമാടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കോന്നി മുതല്‍ കുമ്പഴ വരെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്.

പലസ്ഥലങ്ങളിലും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അംഗീകൃത പ്ലാനില്‍നിന്നും മാറ്റങ്ങള്‍ വരുത്തുന്നത് വന്‍ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പ്ലാനിലും രൂപത്തിലും മാറ്റം വരുത്തുന്നതില്‍ വന്‍ അഴിമതി നടക്കുന്നു. പലസ്ഥലങ്ങളിലും ഓടകള്‍ അശാസ്ത്രീയമായിട്ടാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും പരക്കെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. നിര്‍മ്മാണത്തിലെ കാലതാമസം മൂലം കാല്‍നട പോലും അസാദ്ധ്യമായിരിക്കുകയാണ്. നിര്‍മ്മാണത്തില്‍ ഉണ്ടായിട്ടുള്ള വീഴ്ചകളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...