പുനലൂർ : കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികള്‍ മുങ്ങി മരിച്ചു. പുനലൂർ ശബരിഗിരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ഇളമ്പല്‍ – ആരംപുന്ന കമൽ ഭവനില്‍ എസ് . രാജീവിന്റെ മകന്‍ അനന്തു കൃഷ്ണൻ, പിറവന്തൂര്‍ ഗോകുലം വീട്ടില്‍ സോമരാജന്റെ മകന്‍ അതുൽ എസ്. രാജ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഇന്ന് ഉച്ചയോടെ ഫയർ സ്റ്റേഷന് സമീപത്തെ കുളിക്കടവിലാണ് ഇവര്‍ കൂട്ടുകാരൊത്ത് കുളിക്കാന്‍ ഇറങ്ങിയത്. ഇരുവരും ഒഴുക്കില്‍പ്പെട്ടയുടനെ കൂടെയുണ്ടായിരുന്ന സഹപാഠികൾ ഫയര്‍ സ്റ്റേഷന്‍ ഓഫീസില്‍ അറിയിച്ചു. സ്റ്റേഷൻ ഓഫീസർ ആർ.ഷിജുവിന്റെ നേതൃത്വത്തിൽ ഫയർ & റസ്ക്യൂ ടീം സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
.