പുനലൂരില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍കൂടി നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : പുനലൂരില്‍ അഞ്ച് അന്യസംസ്ഥാന തൊഴിലാളികള്‍കൂടി നിരീക്ഷണത്തില്‍.  പുനലൂരില്‍ മൊത്തം 62 ഇതര സംസ്ഥാനക്കാരാണ് ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നത് . ഇതില്‍ 11 പേരുടെ സ്രവം പരിശോധനക്കായി അയച്ചു . അതേസമയം കോവിഡ് നിരീക്ഷണ കാലാവധി കഴിഞ്ഞ എട്ടുപേരെ വിട്ടയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു .

കുളത്തൂപ്പുഴയിലും രോഗവ്യാപനം കണ്ടെത്തിയ സാഹചര്യത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇതേവരെ 234 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കൊറോണ കേന്ദ്രമാക്കി മാറ്റിയ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ 27 പേരും ഹോട്ടലില്‍ ഒന്‍പത് പേരും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് . കൂടുതല്‍ പേരെ പാര്‍പ്പിക്കുന്നതിനായി പുനലൂരില്‍ ഒരു ഹോട്ടല്‍കൂടി ഏറ്റെടുത്തു . പുനലൂരില്‍ കോവിഡ്-19 സ്ഥിരീകരിച്ച ദമ്പതിമാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹിയിലെ നിസാമുദീനില്‍ തബ്‌ലീഗ്‌ സമ്മേളനത്തില്‍ പങ്കെടുത്തവരാണിവര്‍.

The post പുനലൂരില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍കൂടി നിരീക്ഷണത്തില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...