വീണ്ടും ദുരഭിമാനക്കൊല : പതിനാറു വയസുകാരിയെ അമ്മയും അമ്മാവനും ചേര്‍ന്ന് ചുട്ടുകൊന്നു

For full experience, Download our mobile application:
Get it on Google Play

ജോദ്പുര്‍:  ലോക് ഡൗണിനിടയില്‍ രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. യുവാവുമായി പ്രണയത്തിലായതിന് പതിനാറു വയസുകാരിയെ അമ്മയും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ചതിന് ശേഷം ചുട്ടുകൊന്നു. രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മാര്‍ച്ച്‌ 19-ന് നടന്ന ദാരുണ സംഭവം ഒരു മാസത്തിന് ശേഷമാണ് പുറംലോകമറിഞ്ഞത്.

പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചു. പെണ്‍കുട്ടിയുടെ അമ്മ സീതാദേവി, അമ്മാവന്‍ സാവരാം എന്നിവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലി ജില്ലക്കാരായ പെണ്‍കുട്ടിയുടെ കുടുംബവും അമ്മാവന്‍ സാവരാമിന്റെ കുടുംബവും കച്ചവടത്തിനായി പൂനെയിലേക്ക് താമസം മാറുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയും മറ്റൊരു ഗ്രാമത്തിലെ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് രണ്ട് മാസം മുന്‍പ് പെണ്‍കുട്ടി ഇയാളോടൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തിരികെ വീട്ടിലേക്ക് വിടുകയുമായുരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാളെ വിവാഹം ചെയ്യണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം വീട്ടുകാര്‍ തള്ളിക്കളഞ്ഞു. തുടര്‍ന്ന് രാജസ്ഥാനിലെ അവരുടെ നാട്ടിലെ അമ്പലത്തില്‍ പ്രാര്‍ഥനക്കെന്ന് പറഞ്ഞ് മാര്‍ച്ച്‌ 18-ന് പെണ്‍കുട്ടിയെ അവിടേക്ക് കൊണ്ടുപോവുകയായിരുന്നു. മാര്‍ച്ച്‌ 19-ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തിരികെ പൂനെയിലേക്ക് കുടുംബം പോയി. സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുകയാണ്.

The post വീണ്ടും ദുരഭിമാനക്കൊല : പതിനാറു വയസുകാരിയെ അമ്മയും അമ്മാവനും ചേര്‍ന്ന് ചുട്ടുകൊന്നു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...