ലോക്ക് ഡൗണ്‍ : ലംഘനങ്ങള്‍ക്കും കേസുകള്‍ക്കും കുറവില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സമീപ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷയൊരുക്കി പത്തനംതിട്ട ജില്ലാ പോലീസ്.  ഹോട്ട് സ്‌പോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഗതാഗതം കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്.  വാഹന പരിശോധനയും നടപടികളും തുടരുന്നതിനാല്‍ കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ വിലക്കുകളുടെ ലംഘനങ്ങള്‍ക്ക് എടുക്കുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ബുധന്‍ ഉച്ചയ്ക്കുശേഷം മുതല്‍ വ്യാഴം 4 വരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ടായത് 523 കേസുകള്‍. 543 പേര്‍ അറസ്റ്റിലാകുകയും 447 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. മാസ്‌ക് നിര്‍ബന്ധമാക്കി തുടങ്ങിയുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും, ലംഘനങ്ങള്‍ക്കെതിരായി പകര്‍ച്ചനവ്യാധി തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് നിയമനടപടികള്‍ കൈക്കൊള്ളുന്നത് തുടരും. അന്യസംസ്ഥാന തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി സഹായം ആവശ്യമായവര്‍ക്ക് എല്ലാവിധ സേവനം ലഭ്യമാക്കി വരുന്നുണ്ടന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

The post ലോക്ക് ഡൗണ്‍ : ലംഘനങ്ങള്‍ക്കും കേസുകള്‍ക്കും കുറവില്ല appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...