പുനലൂര്‍-മൂവാറ്റുപുഴ പാത നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ; വിജിലൻസ് ഡയറക്ടർക്ക് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് പരാതി നല്‍കി. പൊതുപ്രവര്‍ത്തകനായ റാന്നി മന്ദിരം സ്വദേശി അനില്‍ കാറ്റാടിക്കലെന്ന മുത്തോംപതാലില്‍ എം.ആർ അനിൽ കുമാർ ആണ് പരാതി നല്‍കിയത്. കെ.എസ്.ടി.പി പൊന്‍കുന്നം എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിര്‍മ്മാണ കമ്പനി ഉടമകളായ ശ്രീധന്യ നാഥ് (ജെ.വി നിർമ്മാണ കമ്പനി), ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(നിർമ്മാണ കമ്പനി), ആര്‍.ഡി.എസ്-സി.വി.സി.സി(ജെ.വി) (നിർമ്മാണ കമ്പനി), കൺസലറ്റിംഗ് എൻജിനിയേഴ്സ് ഗ്രൂപ്പ് ലിമിറ്റഡ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് പരാതി നല്‍കിയത്.

വേൾഡ് ബാങ്കിന്റെ സഹായത്തോടുകൂടി 748.67 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിക്കുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പൊൻകുന്നം – പുനലൂർ 82 കിലോമീറ്റർ ദൂരത്തെ നിര്‍മ്മാണ ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തിയാണ് പരാതി നൽകിയിരിക്കുന്നത്. നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായും തന്മൂലം പൊതു ഖജനാവിന് ഏതാണ്ട് 500 കോടി രൂപയുടെ വരെ നഷ്ടം ഉണ്ടായതായി ബന്ധപ്പെട്ട രേഖകളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ ആണ് പരാതിയെന്നും വ്യക്തമാക്കുന്നുണ്ട്.

കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർക്ക് തട്ടിപ്പ് വിവരങ്ങൾ വിശദമായി കാട്ടി പരാതി നൽകുകയും ഇത് പൊൻകുന്നം ഡിവിഷൻ ഇ.ഇയുമായി പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ പരാതിയിൽമേൽ ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാവാതിരിക്കുകയും റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതേ പടി ക്രമക്കെടുകളോടെ തന്നെ മുന്നോട്ട് പോകുന്ന സാഹചര്യത്തിലും ആണ്‌ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നതെന്ന് വിശദീകരിക്കുന്നു.

റോഡിന്റെ വികസനത്തിനായി പൊന്നും വിലക്ക് സർക്കാർ ഏറ്റടുത്ത സ്ഥലം അനവധി സ്ഥലങ്ങളിൽ ഒന്ന് മുതൽ നാലര മീറ്റർ വരെ ഒഴിവാക്കി വീതി കുറച്ച് നിർമ്മിച്ചതായും ഇതുമൂലം പൊതു ഖജനാവിന് കോടിക്കണക്കിന് രൂപയുടെ സ്ഥലം നഷ്ടപ്പെടുകയും വീതി കുറച്ചു റോഡ് നിർമ്മിക്കുന്നതിലാൽ കരാറുകാരന് വൻ തുക ലാഭം ഉണ്ടാവുകയും ചെയ്യുന്നു. 11.5 മീറ്റർ മുതൽ 23 മീറ്റർ വരെ വീതിയിൽ നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്ത ഈ റോഡ് ഇപ്പോൾ പലഭാഗങ്ങളിലും 10 മീറ്ററിൽ താഴെ വരെ വീതിയിൽ നിർമ്മാണം നടത്തി വൻ തട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ഈ റോഡ് നിർമ്മാണത്തിന് ഏറ്റെടുത്ത ശേഷം പരമ്പരാഗതമായി നീരൊഴുക്കുള്ള നിരവധി തോടുകൾ കെട്ടിയടച്ച് കലുങ്കുകൾ ഒഴിവാക്കിയിരിക്കുന്നു. ബി.എം ബി.സി നിലവാരത്തിൽ 8 മീറ്റർ റോഡ് നിർമിക്കുന്നതിന് 1കോടി രൂപയാണ് എസ്ടിമേറ്റു തുക എന്നിരിക്കെ ഈ റോഡിനു ഒരു കിലോ മീറ്ററിനു 15 കോടി രൂപ അനുവദിച്ചതു വഴി പൊതു ഖജനാവിന് കോടി കണക്കിന് നഷ്ടം ആണ് ഉണ്ടാകുന്നത്. പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള 30 കിലോ മീറ്റർ സ്ഥലത്തു നിന്ന് മാത്രം കോടികണക്കിന് രൂപയുടെ കല്ലും മണ്ണും ആണ് കരാറുകാരൻ വർക്കിനായി സൗജന്യമായി ഉപയോഗിക്കുന്നത്. ഇത് ഏതു മാനദണ്ഡപ്രകാരമാണ് ഇവർക്ക് നിർമ്മാണത്തിന് സൗജന്യമായി നൽകിയത് എന്ന് പരിശോധിക്കണം.

ഇവ ഉപയോഗിച്ച നിർമ്മിക്കുന്ന പാർശ്വ ഭിത്തിക്ക് മാത്രം 45.6 കോടി രൂപയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. കൂടാതെ മണ്ണും കല്ലും നീക്കം ചെയ്യുന്നതിന് 7.5 കോടി രൂപ അധികമായി നൽകിയിട്ടുണ്ട്. ഇവിടെ നിന്നും നീക്കം ചെയ്യുന്ന ഈ കല്ലും മണ്ണും മറിച്ചു വിറ്റ് കോടികൾ ആണ്‌ കരാറുകാരൻ വാങ്ങിയിട്ടുള്ളത്. ഈ മണ്ണ് ലക്ഷങ്ങൾ വാങ്ങി താഴ്ന്ന സ്ഥലങ്ങളും വയലുകളും നികത്തി കൊടുക്കുക വഴിയും കോടികളാണ് പൊതു ഖജനാവിന് നഷ്ടം സംഭവിച്ചിരിക്കുന്നത്. ഉതിമൂട് ജംഗ്ഷൻ മുതൽ പ്ലാച്ചേരി വരെ വളരെ വ്യാപകമായി നിലം നികത്തിയിട്ടുണ്ട്.

സർക്കാർ ഉടമസ്ഥതയിൽ ഉള്ള മണ്ണ് ഉപയോഗിച്ചു ഏക്കർ കണക്കിന് വയൽ കരാർ കമ്പനിയുടെ നേതൃത്വത്തിൽ നികത്തുന്നതിനെതിരെയും താഴ്ന്ന സ്ഥലങ്ങൾ മണ്ണിട്ടു നൽകി കോടികൾ നിർമ്മാണ കമ്പനി നേടുകയും തോടുകൾ കെട്ടിയടച്ചതിനെതിരെയും പത്തനംതിട്ട ജില്ലാ കലക്ടർക്ക് 22/5/21ൽ നൽകിയ പരാതി, തണ്ണീർതട സംരക്ഷണ നിയമപ്രകാരമോ ഡിഎം ആക്ട് പ്രകാരമോ നടപടി എടുക്കാൻ യാതൊരു അധികാരവും ഇല്ലാത്ത കെ.എസ്.ടി.പി പൊൻകുന്നം ഇ.ഇക്ക് നടപടിക്കായി കൈമാറിയത് എന്തു കാരണത്താൽ ആണെന്ന് അന്വേഷിക്കണം. ഇതേ പരിധിയിൽ വയൽ നികത്തിയിട്ടുണ്ട് എന്ന് സ്ഥലം എം.എല്‍ല്‍എയും നിർമ്മാണ കമ്പനിയും സ്ഥിരീകരിക്കുകയും നിര്‍മ്മാണം കഴിയുമ്പോൾ അവ പൂർവ സ്ഥിതിയിൽ ആക്കും എന്നും പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിട്ടുണ്ട്. ഏതൊരു സാധാരണ വ്യക്തിക്കും നോക്കിയാൽ കാണാവുന്ന സ്ഥലത്ത് മണ്ണ് നികത്തിയ നിരവധി പാടശേഖരങ്ങള്‍ കാണാം.

ചേത്തക്കൽ, പഴവങ്ങാടി വില്ലേജ് ഓഫീസർമാരുടെ റിപ്പോർട്ടിലും താഴ്ന്ന സ്ഥലങ്ങൾ നികത്തിയിട്ടുള്ളതയും എന്നാൽ ഇവ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്നും പറയുന്നു. പഴവങ്ങാടി വില്ലേജിൽ മുന്ന് ഏക്കർ വയൽ ഒരു സ്ഥലത്തു മാത്രം നികത്തിയിരിക്കെ ആണ്‌ ഈ റിപ്പോർട്ട്‌. മണ്ണിട്ടു നികത്തി എന്ന് റിപ്പോർട്ടിൽ പറയുമ്പോഴും സർക്കാർ ഉടമസ്ഥതയിലുള്ള മണ്ണ് ഉപയോഗിച്ചതിനോ അനുവാദം കൂടാതെ ഭൂഘടന മാറ്റം വരുത്തിയതിനോ നടപടി സ്വീകരിച്ചിട്ടില്ല എന്നത് വളരെ ഗുരുതരമായി കണ്ടേണ്ടതാണ്.

ഈ വിഷയങ്ങൾ പരിശോധിച്ച് വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുകയും പൊതു ഖജനാവിൽ ഉണ്ടായിട്ടുള്ള നഷ്ടം ഇവരിൽ നിന്നും ഈടാക്കാൻ വേണ്ട കർശന നടപടികൾ ഉണ്ടാവണം. ഈ റോഡിന്റെ ആവശ്യത്തിനായി നിർമ്മിക്കുന്ന ഓടകൾ കലുങ്കുകൾ മറ്റ് കോൺക്രീറ്റ് സ്ലാബുകൾ എന്നിവ യാതൊരു ഗുണനിലവാരവും ഇല്ലാതെ ആണ് നിർമ്മിക്കുന്നത്. നിർമ്മാണ ഘട്ടത്തിൽ തന്നെ ഇവ പല സ്ഥലങ്ങളിലും തകർന്നിട്ടുണ്ട്.ഈ നിർമാണത്തിൽ പരിസ്ഥിതി പഠനമോ മൈനിങ് ആൻഡ് ജിയോളജി ഡിപ്പാർട്മെന്റിന്റെയോ മറ്റു അനുബന്ധ ഡിപ്പാർട്മെന്റ്ന്റെയോ അനുമതിയോ ഈ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ എത്ര മണ്ണും കല്ലും ഉണ്ടായിരുന്നെന്നോ ഇവ ഈ റോഡിന് എത്ര ഉപയോഗിച്ചു എന്നോ ഇതിന്റെ വാല്യൂയേഷനോ നടത്തിയിട്ടില്ല.

വേണ്ട സ്ഥലങ്ങളിൽ ബസ് വേ ഇല്ലാതയും നിലവിലെ റോഡിൽ നിന്നും ഉയർത്തി നിർമ്മിക്കേണ്ട റാന്നി പാലം മുതൽ പഴവങ്ങാടി സ്കൂൾ വരെ ഉള്ള ഭാഗം ഉയർത്താതെ നിർമിച്ചും ഏറ്റവും അശാസ്ത്രീയമായി ഓടകൾ നിർമ്മിക്കുന്നതുമൂലം മഴ പെയ്യുമ്പോൾ പോലും റാന്നിയിൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന അവസ്ഥയിലാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്. ഇവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യങ്ങള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂൺ 20, 21 തീയതികളിൽ അവധിയില്ല

0
ന്യൂഡൽഹി : വരാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ തികച്ചും സുതാര്യവും കുറ്റമറ്റതുമായി...

പോലീസ് കോൺസ്റ്റബിളിനെക്കൊണ്ട് ‘വീട്ടുജോലികൾ ചെയ്യിച്ചു’ ; വിവാദത്തിന് പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
ഭുവനേശ്വര്‍: തന്റെ കീഴിലുള്ള പൊലീസ് കോണ്‍സ്റ്റബിളിനെ വീട്ടുജോലികള്‍ ചെയ്യിച്ചെന്ന ആരോപണത്തില്‍ ഐപിഎസ്...

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം തട്ടി ; ഭീഷണിപ്പെടുത്തിയത് പോലീസ് ജീപ്പിലെത്തി

0
ബെംഗളൂരു : ബെംഗളൂരുവിലെ മടിവാളയിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ മലയാളി യുവാക്കളിൽ നിന്ന്...

സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനും നന്ദി’ ; പൃഥ്വിരാജ്

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ഒന്നാം ബജറ്റിൽ മലയാള സിനിമയ്ക്ക്...