Wednesday, September 11, 2024 6:00 pm

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത ; സ്ഥലം ഏറ്റെടുത്തതോടെ ഉപേക്ഷിച്ച പഴയ പാതകള്‍ കൈയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനായി വളവുകള്‍ ഒഴിവാക്കി പുതിയ സ്ഥലം ഏറ്റെടുത്തതോടെ ഉപേക്ഷിച്ച പഴയ പാതകള്‍ കൈയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയതായി ആരോപണം. മന്ദിരം പെട്രോള്‍ പമ്പിനു സമീപം സ്വകാര്യ വ്യക്തി പാത കൈയ്യേറി തെങ്ങു നട്ടു. പുനരുദ്ധാരണ ജോലികൾ കെഎസ്ടിപിയെ ഏൽപ്പിച്ച് റോഡ് നിർമ്മാണം നടന്നപ്പോൾ പഴയ റോഡിന്‍റെ വളവുള്ള ഭാഗങ്ങൾ റോഡ് നിമ്മാണത്തിന് പുറത്ത് പോയിരുന്നു. ആ വഴികൾ എല്ലാം പൊതുമരാമത്ത് വകുപ്പ് നിലനിർത്തിയിരുന്നു. ഇങ്ങനെ ബ്ലോക്ക്പടി മുതൽ വാളിപ്ലാളാക്കൽ വരെ അഞ്ച് ഇടങ്ങളിലായി വളവുകൾ നിവർത്താന്‍ പുതിയ സ്ഥലങ്ങള്‍ ഏറ്റെടുത്തിരുന്നു.

പാത നിർമ്മിച്ച സ്ഥലത്തിന് സമീപത്തു കൂടിയുള്ള പഴയ പാതയുടെ ഭാഗങ്ങളാണ് ഇപ്പോൾ ഇതിനോട് ചേർന്നുള്ള വസ്തു ഉടമകൾ കൈയ്യേറി കൈവശപ്പെടു ത്തിയിരിക്കുന്നത്. ശാസ്ത്രീയമായി വിളകളും ഫലവൃക്ഷ തൈകളും നട്ടുകൊണ്ടാണ് കൈയ്യേറ്റം. പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെങ്കിലും നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. വാളിപ്ലാക്കലില്‍ റോഡിലേക്ക് ഇറക്കി മതിൽ നിർമ്മിക്കാൻ ശ്രമം നടത്തിയിരുന്നു. അതു തടഞ്ഞപ്പോൾ അവിടെയും പിന്നീട് ഫലവൃക്ഷങ്ങൾ ഇറക്കി നട്ടുകൊണ്ട് വീണ്ടും കൈയ്യേറ്റം നടത്തിയിട്ടുണ്ട്. നീരൊഴുക്ക് തോടും അടച്ചുകൊണ്ടാണ് ഇരു സ്ഥലങ്ങളും കൈയ്യേറിയിട്ടുള്ളത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് പന്തളത്ത്

0
പത്തനംതിട്ട : കൈപ്പുണ്യത്തിന്റെ മികവില്‍ രുചിയുടെ ലോകത്ത് വേറിട്ട മാതൃക സൃഷ്ടിച്ച...

ഐരവണിൽ ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടന്നു

0
കോന്നി : ഓണത്തിനോട് അനുബന്ധിച്ച് അരുവാപ്പുലം കൃഷി ഭവന്റെ നേതൃത്വത്തിൽ ജനകീയാസൂത്രണ...

ജമ്മുവിൽ ഏറ്റുമുട്ടൽ ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

0
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കത്വയിലുണ്ടായ...

ഹേമ കമ്മിറ്റി റിപ്പോർട്ട് : ഹൈക്കോടതി സർക്കാരിനെ വിമർശിച്ചില്ല, കോടതിയുടേത് ഉചിതമായ നിലപാടെന്നും മന്ത്രി

0
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള ഹൈക്കോടതി സർക്കാരിനെ വിമർശിച്ചുവെന്നത് മാധ്യമങ്ങളുടെ...