Monday, May 6, 2024 3:43 pm

യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി മയക്കി കൊലപ്പെടുത്തി ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൂനെ : യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി മയക്കിയതിനുശേഷം ഭിത്തിയില്‍ തലയിടിച്ച്‌ കൊലപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്തു. പിന്നീട് പിന്‍ നമ്പരുപയോഗിച്ച്‌ എ ടി എമില്‍ നിന്നും പണം കവരുകയും ചെയ്തു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പെട്ടെന്ന് കണ്ടെത്താനും തിരിച്ചറിയാനും കഴിഞ്ഞത്. മഹാരാഷ്ട്രയിലെ പൂനെ പുരന്ദര്‍ സ്വദേശിയായ കിസാന്‍ ജഗ്താപ് (46) ആണ് കൊലപാതകത്തിന് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പത്, പത്ത് തീയതികളിലായിരിക്കണം കൊലപാതകം നടന്നതെന്നാണ് അറിയുന്നത്.

സുനിത കദം (44) എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വിധവയായ സുനിതയ്ക്ക് പ്രതിയുമായി നേരത്തെ പരിചയമുണ്ടായിരുന്നു. സുനിത ജഗ് താപിന് പണം കടം കൊടുത്തിരുന്നു എന്നാണ് അറിയുന്നത്. ഈ പണം മകളുടെ വിവാഹ ആവശ്യത്തിനായി സുനിത തിരിച്ചു ചോദിച്ചതാണ് പ്രതിയെ കൊലക്കുറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ ചോദ്യം ചെയ്യലില്‍ നിന്നുംമനസിലാക്കാന്‍ കഴിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് യൂനിറ്റ് വി.സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഹേമന്ത് പാടീല്‍ പറഞ്ഞു. ജഗ്താപ് സുനിതയുടെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. ഈ അവസരത്തില്‍ സുനിത തനിച്ചായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കുകയും യുവതിയുടെ എടിഎം കാര്‍ഡ് പിന്‍ ആക്‌സസ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് 46,000 രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന ഇയാള്‍ പിന്നീട് സുനിതയെ തല ഭിത്തിയില്‍ ഇടിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. അതിനുശേഷം ഇരയുടെ എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചതായും ചെയ്തു. യുവതിയുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് 10,5000 രൂപയാണ് പിന്‍വലിച്ചത്. സുനിത കദമിന്റെ മൃതദേഹം അയല്‍വാസിയാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ജഗ്താപിന് കേസില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. സാങ്കേതിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജഗ്താപിനെ സാസ്വാദിലെ ബെല്‍സാര്‍ ഗ്രാമത്തില്‍ നിന്ന് പോലീസ് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതിയില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍, ഫോണ്‍, ഡെബിറ്റ് കാര്‍ഡ് എന്നിവ കണ്ടെടുക്കാന്‍ കഴിഞ്ഞതായും പോലീസ് പറഞ്ഞു. സുനിതയുടെ 24 കാരിയായ മകളാണ് കൊലപാതകം സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയത്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), 394 (സായുധ മോഷണം) എന്നിവ പ്രകാരം പ്രതിക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ക്കാലത്ത് ഇലക്ട്രോലൈറ്റിന്‍റെ അളവ് ശരിയാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കണം

0
കട്ടി കുറഞ്ഞ ആഹാരങ്ങളാണ് എപ്പോഴും ചൂട് കാലത്ത് കൂടുതല്‍ നല്ലത്. ചൂട്...

മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന...

അരളിപ്പൂവ് കഴിച്ച് യുവതി മരിച്ച സംഭവം ; പൂവിന്‍റെ വില്‍പ്പന കുത്തനെ ഇടിഞ്ഞുവെന്ന്‌ വ്യാപാരികള്‍

0
അടൂര്‍ : ഹരിപ്പാട്‌ സ്വദേശിയായ യുവതി മരിച്ചത്‌ അരളിപ്പൂവിലെ വിഷം മൂലമാണെന്ന...

നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ്...

0
കൊല്ലം : നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ...