പുനീത് രാജ്‌കുമാറിന്റെ മരണത്തില്‍ മനംനൊന്ത് ആരാധകൻ തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബാംഗളൂര്‍ : കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിന്റെ മരണത്തില്‍ മനംനൊന്ത ആരാധകൻ ആത്മഹത്യ ചെയ്തു. ബലഗാവി ജില്ലയിലെ രാഹുലാണ് ആത്മഹത്യ ചെയ്തത്. പ്രിയനടന്റെ മരണത്തിൽ ദു:ഖം സഹിക്കാൻ വയ്യാതെയാണ് രാഹുൽ ആത്മഹത്യ ചെയ്തത്. പുനീതിന്റെ ഫോട്ടോ പൂക്കൾ വെച്ച് അലങ്കരിച്ചതിനുശേഷം സ്വവസതിയിൽ രാഹുൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഇതിനു പുറമെ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണവാർത്ത അറിഞ്ഞ് ആരാധകൻ കുഴഞ്ഞു വീണു മരിച്ചു. ചാമരാജ്‌നഗർ ജില്ലയിലെ ഹാനൂരിലെ മാരൂർ സ്വദേശിയായ മുനിയപ്പ (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ പുനീത് മരിച്ച വാർത്ത കേട്ടതോടെ മുനിയപ്പ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പൂനാച്ചിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുനിയപ്പയെ കൂടാതെ ഷിൻഡോളി ഗ്രാമത്തിലെ പരശുരാമും ഹൃദയാഘാതം മൂലം മരിച്ചു. പുനീതിന്റെ കടുത്ത ആരാധകനായ ഇയാൾ ദുഖം താങ്ങാനാവാതെ ടിവിയ്‌ക്ക് മുന്നിൽ ഇരുന്ന് കരയുകയായിരുന്നു. തുടർന്ന ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അയൽവാസികൾ പറഞ്ഞു. ഇന്നലെ അന്തരിച്ച പുനീതിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരുന്നു. യുഎസിലുള്ള മകൻ വരാൻ വൈകുന്നതുകൊണ്ടാണ് സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ചയിലേയ്‌ക്ക് മാറ്റിയത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...