ബാല പീഡന കേസുകളിൽ ഉടൻ ശിക്ഷ നടപ്പിലാക്കണം ; അഡ്വ. പി ആർ ജോയി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുട്ടികളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനും ബാല പീഡന കേസുകളിൽ ഉടൻ ശിക്ഷ നടപ്പിലാക്കണമെന്ന് ജവഹർ ബാൽ മഞ്ച് സംസ്ഥാന സീനിയർ കോർഡിനേറ്റർ അഡ്വ. പി ആർ ജോയി ആവശ്യപ്പെട്ടു. ജവഹർ ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർമാരുടെയും ബ്ലോക്ക്‌ ചെയർമാന്മാരുടെയും യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ ജി റെജി അദ്ധ്യക്ഷത വഹിച്ചു. വീടുകളിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും മറ്റും നടക്കുന്ന ബാല പീഡനങ്ങൾ തടയാൻ അടിയന്തിര നിയമ നടപടികൾ വേണം എന്ന് യോഗം ആവശ്യപ്പെട്ടു.

ബാൽ മഞ്ച് കുട്ടികളുടെ സംസ്ഥാന എക്‌സിക്കൂട്ടിവ് കമ്മറ്റി മെമ്പർ അഞ്ചു എസ് തുണ്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർമാരായ ജോസ് പനച്ചക്കൽ, മുഹമ്മദ്‌ സാദിക്, ചേതൻ കൈമൾ മഠത്തിൽ, ഫാത്തിമ്മ എസ്, അബ്ദുൾ കലാം ആസാദ്‌, ബ്ലോക്ക്‌ ചെയർമാന്മാരായ കെ പി ആനന്ദൻ, സിസി ഏലമ്മ വർഗീസ്, തോമസ് കെ എബ്രഹാം, സുബ്ഹാൻ അബ്ദുൾ മുത്തലിഫ്, എബ്രഹാം എം ജോർജ്, കെ വി രാജൻ, കുട്ടി കൂട്ടം ജില്ലാ സെക്രട്ടറി ജോയൽ ജോൺസ്, മുഹമ്മദ്‌ യുസഫ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...