കള്ളപ്പണം വെളുപ്പിക്കൽ ; മുൻ വ്യോമസേന ഉദ്യോഗസ്ഥന് 3 വർഷം തടവ്

For full experience, Download our mobile application:
Get it on Google Play

മൊഹാലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 80 കാരനായ മുൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും 77 കാരനായ സഹപ്രവർത്തകനും മൂന്ന് വർഷം കഠിന തടവ്. 2008 ൽ കൊക്കെയ്ൻ കൈവശംവച്ച കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പിടികൂടിയത്. മൊഹാലിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് ദാര സിങ്ങിനെയും ഗുർദർശൻ സിങ്ങിനെയും ശിക്ഷിച്ചത്. ഇരുവർക്കും 5,000 രൂപ വീതം പിഴയും വിധിച്ചു. 2008 ഓഗസ്റ്റിൽ 1.23 കിലോഗ്രാം കൊക്കെയ്ൻ കൈവശം വെച്ചെന്നാരോപിച്ചാണ് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തത്. അന്ന് 50 ലക്ഷം രൂപയോളം വിലമതിച്ച മയക്കുമരുന്നിനൊപ്പം 10 ലക്ഷം രൂപയുടെ രണ്ട് ബാങ്ക് ചെക്കുകളും പിടിച്ചെടുത്തിരുന്നു.

മയക്കുമരുന്ന് വാങ്ങുന്നതിനായി ദാര സിങ് നൽകിയ ചെക്കുകളാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനത്തിന്റെ ഭാഗമാണ് ചെക്കുകളെന്ന് കണ്ടെത്തിയ കോടതി പിഎംഎൽഎ പ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് വ്യക്തമാക്കി. ഇതിനകം കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ നിന്ന് കുറയ്ക്കാനും കോടതി നിർദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം ജീവനൊടുക്കി

0
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മൂന്ന്...

എസ്ഐആറിൽ പുറത്താക്കൽ തുടർന്ന് കേന്ദ്രം

0
ന്യൂഡൽഹി: രാജ്യത്ത് വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിലൂടെ ന്യൂനപക്ഷ സമുദായങ്ങളെ...

സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ

0
അബുദാബി: സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ. സുഡാൻ വിഷയം...

സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോ. 24 മുതൽ 29 വരെ കോഴിക്കോട്ട്

0
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ...