മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം നാൽദുർഗ് കോട്ടയിൽ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. ഭർതൃവീട്ടിൽ നിന്ന് അശ്വിനി കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾക്ക് ഇരയായതായി പിതാവ് ആരോപിച്ചു. അശ്വിനിയും അവരുടെ ആറ് വയസ്സുള്ള മകനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇരട്ട പെൺമക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരിയായ ഒരു മകൾ മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ മകൾ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ നൽദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ വിശദമായ അന്വേഷണം ആരംഭിച്ചു.

ദേശീയ തലത്തിൽ തിളങ്ങിയ വനിതാ ഗുസ്തി താരമായിരുന്നു അശ്വിനി . കായിക ലോകത്ത് ‘മഹാരാഷ്ട്രയുടെ പെൺപുലി’ (Tigress of Maharashtra) എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. 2007-ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അവർ നിരവധി മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. 2008-ലും 2009-ലും ഗുർദാസ്പൂർ (പഞ്ചാബ്), ചെന്നൈ എന്നിവിടങ്ങളിൽ നടന്ന ദേശീയ മത്സരങ്ങളിൽ അവർ സ്വർണ്ണ മെഡലുകൾ നേടി. ഭോപ്പാൽ, കാൺപൂർ, ഹരിയാന, പൂനെ, കന്യാകുമാരി, സൈഫായി (ലക്നൗ) എന്നിവിടങ്ങളിൽ നടന്ന ദേശീയ മത്സരങ്ങളിലും അവർ മികച്ച പ്രകടനം കാഴ്ചവെച്ചു. തന്റെ കരിയറിൽ ആകെ അഞ്ച് സ്വർണ്ണ മെഡലുകളും ആറ് വെള്ളി മെഡലുകളുമാണ് അവർ നേടിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടും ന​ഗരവും കുസ‍ൃതികൾ നിറച്ച് ഉണ്ണിക്കണ്ണൻമാരും തോഴിമാരും

0
റാന്നി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ക്ഷേത്രങ്ങളും വീഥികളും ഉണ്ണിക്കണ്ണന്‍മാരാലും തോഴിമാരുമായി...

ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി; ഭരണകൂടം തകരുമെന്ന് പ്രഖ്യാപനം

0
ടെൽ അവീവ്: അമേരിക്ക ആക്രമണം പുനരാരംഭിച്ചതോടെ ഇറാന്‍റെ നിലവിലെ ഭരണകൂടം തകർച്ചയുടെ...

കള്ളപ്പണം വെളുപ്പിക്കൽ ; മുൻ വ്യോമസേന ഉദ്യോഗസ്ഥന് 3 വർഷം തടവ്

0
മൊഹാലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 80 കാരനായ മുൻ ഇന്ത്യൻ...

എസ്ഐആറിൽ പുറത്താക്കൽ തുടർന്ന് കേന്ദ്രം

0
ന്യൂഡൽഹി: രാജ്യത്ത് വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിലൂടെ ന്യൂനപക്ഷ സമുദായങ്ങളെ...