ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി; ഭരണകൂടം തകരുമെന്ന് പ്രഖ്യാപനം

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ്: അമേരിക്ക ആക്രമണം പുനരാരംഭിച്ചതോടെ ഇറാന്‍റെ നിലവിലെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും ഉടൻ തന്നെ നിലംപൊത്തുമെന്നും അവകാശപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ വാരാന്ത്യത്തിൽ യുഎസ് ആക്രമണങ്ങൾ ശക്തമാക്കിയതോടെ ഇറാൻ ഭരണകൂടം മുൻപെങ്ങുമില്ലാത്തവിധം ദുർബലമായ അവസ്ഥയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ സൈനിക തലവന്മാർ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്‍റെ ഈ പ്രതികരണം.ഇറാൻ ഭരണകൂടം നിലവിൽ സ്വന്തം നിലനിൽപ്പിനായി പതറുകയാണെന്ന് നെതന്യാഹു പറഞ്ഞു. ഈ ഭീഷണി എന്നെന്നേക്കുമായി തുടച്ചുനീക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ഇസ്രായേലിന് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇതാണ് തങ്ങൾക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നും അത് അസാധ്യമല്ലെന്ന് മാത്രമല്ല, കൈയെത്തും ദൂരത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 27-ന് ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിന്‍റെ ഈ പരാമർശം.

ഇറാൻ വിഷയത്തിൽ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ ആരോപണത്തെ തുടർന്ന് ചില അഭിപ്രായ സർവേകളിൽ നെതന്യാഹു പിന്നിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഇറാൻ മറ്റെല്ലാവരെയും ആക്രമിക്കുമ്പോഴും ഇസ്രായേലിനെ തൊടാത്തത് യാദൃച്ഛികമല്ലെന്നും തങ്ങളുടെ സൈനിക കരുത്തും നിശ്ചയദാർഢ്യവും അവർക്ക് നന്നായി അറിയാമെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28-ന് ഇസ്രായേലുമായി ചേർന്ന് ആരംഭിച്ച യുദ്ധത്തിൽ ഭരണമാറ്റമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പലപ്പോഴും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; മുൻ വ്യോമസേന ഉദ്യോഗസ്ഥന് 3 വർഷം തടവ്

0
മൊഹാലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 80 കാരനായ മുൻ ഇന്ത്യൻ...

മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം ജീവനൊടുക്കി

0
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മൂന്ന്...

എസ്ഐആറിൽ പുറത്താക്കൽ തുടർന്ന് കേന്ദ്രം

0
ന്യൂഡൽഹി: രാജ്യത്ത് വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിലൂടെ ന്യൂനപക്ഷ സമുദായങ്ങളെ...

സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ

0
അബുദാബി: സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ. സുഡാൻ വിഷയം...