വിവാദ പ്രസ്​താവന : നവ്​ജ്യോത്​ സിങ്​ സിദ്ദുവിന്‍റെ ഉപദേശകന്‍ സ്​ഥാനം ഒഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

അമൃത്​സര്‍ : പഞ്ചാബ്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ നവ്​ജ്യോത്​ സിങ്​ സിദ്ദുവിന്‍റെ ഉപദേശകന്‍ മാല്‍വീന്ദര്‍ സിങ്​ മാലി സ്​ഥാനം ഒഴിഞ്ഞു. വിവാദ പ്രസ്​താവന നടത്തിയ സിദ്ദുവിന്‍റെ ഉപദേശകരെ മാറ്റുമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ ഹരീഷ്​ റാവത്ത്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ സ്വയം പിന്മാറ്റം. ജമ്മു കശ്​മീര്‍, പാകിസ്​താന്‍ വിഷയങ്ങളില്‍ സിദ്ദുവിന്‍റെ ഉപദേശകരുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലായിരുന്നു റാവത്തിന്‍റെ പ്രതികരണം. കശ്​മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാല്‍വീന്ദറിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റുകള്‍​ വലിയ വിവാദങ്ങള്‍ക്ക്​ തുടക്കമിട്ടിരുന്നു.

മാല്‍വീന്ദര്‍ സിങ് മാലി​ക്ക് പുറമെ ​മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന പ്യാരെ ലാല്‍ ഗാര്‍ഗിനെയും മാറ്റണമെന്ന്​ സിദ്ദുവിനോട്​ ഹരീഷ്​ റാവത്ത്​ നിര്‍ദേശിച്ചിരുന്നു. സിദ്ദുവിന്‍റെ അനുയായികളുടെ പരാമര്‍ശത്തെ ക്രൂരം, ദേശവിരുദ്ധം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ്​​ അമരീന്ദര്‍ സിങ്​ നേരിട്ടത്​.

കൂടാതെ വിവാദ വിഷയങ്ങളില്‍ സംസാരിക്കാതിരിക്കാന്‍ സിദ്ദു ഉപദേശകരോട്​ നിര്‍ദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2022 ലെ പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പില്‍​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ മുന്‍നിര്‍ത്തിയാകും കോണ്‍ഗ്രസിന്‍റെ മത്സരം. എന്നാല്‍ മന്ത്രിസഭയില്‍നിന്ന്​ തന്നെ വിമത നേതാക്കളുണ്ടാകുന്നത്​ കോണ്‍ഗ്രസിന്​ തലവേദനയായിട്ടുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...