പത്തനാപുരം : പുന്നല ജംഗ്ഷനില്‍ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. പുകയുന്നത് ജീവിതമാണ് എന്ന സന്ദേശമുയര്‍ത്തി ലൈബ്രറി കൗണ്‍സില്‍ പിറവന്തൂര്‍ പഞ്ചായത്തുതല നേതൃസമിതിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. കൂട്ടായ്മ പിറവന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ജയന്‍ ഉദ്ഘാടനം ചെയ്തു.
പുന്നല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രിന്‍സ് ബാബു ബോധവത്കരണ ക്ലാസ് നയിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ സോണി, വാര്‍ഡ് മെമ്പര്‍മാരായ റഷീജാ മ്മാള്‍, മാത്യു പി. ജോര്‍ജ്, അര്‍ച്ചന, ജീവനം കാന്‍സര്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു തുണ്ടില്‍, എസ്. ശ്യാമവര്‍ണന്‍, ഡി. ബൈജു, സുഗതന്‍ എന്നിവര്‍ സംസാരിച്ചു.