തിരുവനന്തപുരം : മത്സ്യബന്ധനത്തിനിടെ വലയിൽ കരുങ്ങിയ ഡോള്‍ഫിനെ മുറിച്ച് വിൽപ്പന നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. ഇന്നു രാവിലെ തിരുവനന്തപുരം പൂന്തുറയിലാണ് സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഡോള്‍ഫിനെ പല കഷണങ്ങളാക്കി മുറിച്ച് വിൽപ്പനക്ക് ശ്രമിച്ചത്. ബെനാൻസ് എന്നയാളുടെ ഉടസ്ഥയിലുള്ള ബോട്ടിൽ പുലർച്ചെ കൊണ്ടുവന്ന ഡോള്‍ഫിനെയാണ് മുറിച്ച് വിൽപ്പനക്ക് ശ്രമിച്ചത്.
പൂന്തുറ എസ്ഐയുടെ നേതൃത്വത്തിൽ പോലീസെത്തിയപ്പോള്‍ വിൽപ്പനക്ക് ശ്രമിച്ചവർ ഓടിരക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കേസെടുത്തു. ഡോള്‍ഫിനെ പാലോടുള്ള വെറ്റിനറി കേന്ദ്രത്തിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംരക്ഷിത ഇനത്തിൽപ്പെട്ട ഡോള്‍ഫിനെ വേട്ടയാടുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ഇത് ലംഘിച്ചതിനാണ് കേസെടുത്തത്.