എം.വി ഗോവിന്ദന്റെ പ്രസ്താവന കലക്ക വെള്ളത്തിൽ മീൻ പിടിക്കൽ : വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി എം.വി ഗോവിന്ദന്റെ പ്രസ്താവന കലക്കവെള്ളത്തിൽ മീൻ പിടിക്കലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയത ഒരുപോലെ ആപത്താണെന്ന് അദേഹം പറഞ്ഞു. ന്യൂനപക്ഷ വർഗീയതയ്ക്ക് കാരണം ഭൂരിപക്ഷ വർഗീയതയെന്ന മന്ത്രിയുടെ വാദം വി.ഡി സതീശൻ തള്ളി. ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും അപകടകരമെന്നായിരുന്നു മന്ത്രി എം.വി ഗോവിന്ദന്റെ പ്രസ്താവന. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നത്. രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയാണ് ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം. ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നത്.

സ്വഭാവികമായും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകാരിയായ വര്‍ഗീയത. വർഗീയ സംഘര്‍ഷങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. സര്‍ക്കാരും പോലീസും മാത്രം വിചാരിച്ചാല്‍ അക്രമം ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കൊന്നിട്ട് ഇതെല്ലാം സര്‍ക്കാരിന്റെ കുഴപ്പമാണെന്നാണ് ആര്‍എസ്എസും എസ്ഡിപിഐയും പറഞ്ഞുകൊണ്ടിരിക്കുന്നത്. വര്‍ഗീയ കലാപവും പ്രശ്‌നങ്ങളും ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇരുപക്ഷവും നടത്തികൊണ്ടിരിക്കുന്നത്. പരസ്പരം ശക്തികാണിക്കുന്നതിന് വേണ്ടിയാണ് ഈ അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...