താനൊരു എളിയ പ്രവർത്തക – പാർട്ടി ഏൽപ്പിച്ച ജോലി ചെയ്യും ; ഷാനിമോൾക്ക് മറുപടിയുമായി ജെബി മേത്തർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഷാനിമോൾ ഉസ്മാന്റെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ജെബി മേത്തർ എംപി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയോട് ബഹുമാനം മാത്രം. മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർത്തിയെ തീരുമാനിച്ചത്. പാർട്ടി തന്നെ ഏൽപ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തർ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയതിനെ രാഷ്ട്രീയ കാര്യ സമിതിയിൽ ഷാനിമോൾ ഉസ്മാൻ പരിഹസിച്ചിരുന്നു.

രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയത് ‘വിപ്ലവകരമായ’ തീരുമാനമെന്നായിരുന്നു പരിഹാസം. വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും പരിഹാസരൂപേണ ഷാനിമോൾ പറഞ്ഞു. റവല്യൂഷൻ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാൻ നേതൃത്വം മറന്നുവെന്നും ഷാനിമോൾ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിലാണ് ഷാനിമോളുടെ ആക്ഷേപം. രാജ്യസഭാ സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനെയും പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ ജെബി മേത്തറിന് സീറ്റ് നൽകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...