പുണ്യം പൊങ്കാല, ആറ്റുകാലമ്മക്ക് പൊങ്കാല നിവേദ്യം അര്‍പ്പിച്ച് ഭക്തര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിച്ച ഭക്തര്‍ നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് മടങ്ങി. രാവിലെ പത്തരക്ക് പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെയാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായത്. ശ്രികോവിലിൽ നിന്നും കൊളുത്തിയ ദീപത്തിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതിന് പിന്നാലെ ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ പൊങ്കലയിട്ടു. പൊങ്കാലക്കലങ്ങൾ തിളച്ച് മറിഞ്ഞശേഷം നിവേദ്യത്തിനായുള്ള കാത്തിരിപ്പായിരുന്നു. ഉച്ചയ്ക്ക് 2. 30 ന് ക്ഷേതത്തിനു മുന്നിലെ പണ്ടാര അടുപ്പിലെ പൊങ്കാലയില്‍ തീര്‍ത്ഥം തളിച്ചു, തുടര്‍ന്ന് നഗരത്തലെ പൊങ്കലകലങ്ങളിലേക്ക് പോറ്റിമാര്‍ തീര്‍ത്ഥം തളിച്ചു . അതോടെ മനസ് നിറഞ്ഞ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങി.

തിരുവനന്തപുരം നഗരത്തിലുടനീളം രാവിലെ ചെറിയതോതിൽ ചാറ്റൽമഴയുണ്ടായെങ്കിലും മഴ പൊങ്കലാക്ക് തടസമായില്ല. കടുത്ത ചൂടിന് ഇത് ആശ്വാസവുമായി. പൊങ്കാലയര്‍പ്പിച്ച് മടങ്ങുന്ന ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി 500 ബസ്സുകളാണ് ഒരുക്കിയത്. പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. പൊങ്കാലക്കു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം പഴയപോലെയാക്കാന്‍ നഗരസഭ ജീവനക്കാരും രംഗത്തുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസരംഗത്തെ നയസമീപനരീതി ; കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി

0
ന്യൂഡൽഹി : വിദ്യാഭ്യാസരംഗത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദിസർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളെ രൂക്ഷമായി വിമർശിച്ച്...

മുട്ടിൽ മരംമുറി : അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

0
ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര...

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച വരെ മഴയുണ്ടാകും ; വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ...

0
റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന്...

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....