പത്താം വര്‍ഷത്തിന്റെ ആഘോഷത്തില്‍ പുണ്യം പൂങ്കാവനം പദ്ധതി

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനായി ആവിഷ്‌കരിച്ച പുണ്യം പൂങ്കാവനം പദ്ധതി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ശബരിമലയെ ശുചിയായി സൂക്ഷിക്കുക, തീര്‍ഥാടനകാലത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ വസ്തുക്കള്‍ പ്രകൃതിക്ക് ഹാനികരമാകുന്നത് തടയുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

2011ല്‍ ഐജി പി. വിജയന്റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. മാലിന്യങ്ങള്‍ വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത് ഫലപ്രദമായി തടയുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം തീര്‍ഥാടകരില്‍ എത്തിക്കാന്‍ പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പുണ്യം പൂങ്കാവനം പദ്ധതി ശബരിമല ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ആയിരത്തില്‍പരം ക്ഷേത്രങ്ങളില്‍ നടപ്പാക്കി വരുകയാണ്.

ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ പി.എം. തങ്കപ്പന്‍, അഡ്വ. മനോജ് ചരളേല്‍, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, എഡിജിപി എസ്. ശ്രീജിത്ത്, സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ.ആര്‍. പ്രേം കുമാര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...