ബി.എഡ് ഫീസ് വർധന ; വിദ്യാർഥികൾ ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : ബി.എഡ് ഫീസ് അമിതമായി വർധിപ്പിച്ചതോടെ വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയിൽ. 50 ശതമാനം മെറിറ്റ് സീറ്റിൽ 45,000 രൂപയും 50ശതമാനം മാനേജ്മെൻറ് സീറ്റിൽ 60,000 രൂപയുമാണ് വർധിപ്പിച്ച ഫീസ്. നിലവിൽ മെറിറ്റ്, മാനേജ്മെൻറ് സീറ്റുകൾക്ക് ഓരോ വർഷവും 29,000 രൂപയായിരുന്നു ഫീസ്. പി.ടി.എ ഫണ്ട് ഉൾപ്പെടെ ഇത് 38,000 രൂപ വരെ വാങ്ങുന്ന കോളേജുകളും ഉണ്ട്. അങ്ങനെയെങ്കിൽ വർധിപ്പിച്ച ഫീസിനെക്കാൾ കൂടുതൽ തുക നൽകേണ്ട ഗതികേടിലായിരിക്കും വിദ്യാർഥികൾ.

കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ രക്ഷാകർത്താക്കൾക്ക് ഇത്രയും വലിയ ഫീസ് താങ്ങാൻ കഴിയാത്തതാണ്. സയൻസ് വിഷയങ്ങൾക്ക് രണ്ടു മുതൽ മൂന്നു ലക്ഷം വരെയാണ് മാനേജ്മെന്‍റ് സീറ്റിൽ കോഴ വാങ്ങുന്നത്. ആർട്സ് വിഷയങ്ങൾക്കും ഒരു ലക്ഷത്തിൽ കൂടുതൽ കോഴ കൊടുക്കണം. കഴിഞ്ഞ രണ്ടു മൂന്നു വർഷത്തിനിടെയാണ് ബി.എഡിന് ആവശ്യക്കാർ വർധിച്ചത്. വിദഗ്ധ സമിതി നിർദേശിച്ച ഫീസ് നേരത്തേ സർക്കാർ തള്ളിയിരുന്നു. ഇതിനെതിരെ മാനേജ്മെന്‍റ് ഹൈകോടതിയെ സമീപിച്ചതോടെയാണ് സർക്കാർ ഉത്തരവ് തള്ളി പുതിയ ഫീസ് വാങ്ങാൻ നിർദേശം നൽകിയത്.

സ്വാശ്രയ ബി.എഡ് കോളജുകൾ വിദ്യാർഥികളിൽനിന്ന് അമിതമായ ഫീസ് ഈടാക്കുമ്പോഴും അധ്യാപകർക്ക് മാന്യമായ ശമ്പളം നൽകുന്നില്ലെന്ന പരാതിയും നിലവിലുണ്ട്. എം.എഡ്, നെറ്റ് ഉൾപ്പെടെ ഉയർന്ന യോഗ്യതകൾ ഉണ്ടായിട്ടും ബി.എഡ് കോളജിലെ അധ്യാപകർക്ക് എൽ.പി സ്കൂൾ അധ്യാപകെൻറ ശമ്പളം പോലും ലഭിക്കുന്നില്ല. ഇവരുടെ വേതന-സേവന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന ആവശ്യം വളരെക്കാലമായി ഉയരുന്നുണ്ടെങ്കിലും അധികൃതർ കാര്യക്ഷമമായ ഒരു നടപടിയും കൈക്കൊള്ളുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...