ഡബിള്‍ഡെക്കര്‍ ബസില്‍ ആരംഭിച്ച ഫുഡി വീല്‍സ് ഭക്ഷണശാല ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

വൈക്കം : കായലോരത്ത് കെ.ടി.ഡി.സി. ഡബിള്‍ഡെക്കര്‍ ബസില്‍ ആരംഭിച്ച ഫുഡി വീല്‍സ് ഭക്ഷണശാല ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. വൈക്കത്ത് ആരംഭിച്ച ഡബിള്‍ ഡെക്കര്‍ ബസ് ഭക്ഷണശാല സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് പൊതുമരാമത്ത്, മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വൈക്കം കായലോരത്ത് കെ.ടി.ഡി.സി. ഒരുക്കിയ ഫുഡി വീല്‍സ് ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സി.യുടെ ഉപയോഗശൂന്യമായ എല്ലാ ബസുകളെയും ടൂറിസത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം- അദ്ദേഹം പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി നിയന്ത്രണങ്ങള്‍ ഉള്ള കായലോരപ്രദേശങ്ങളില്‍ ഗതാഗത യോഗ്യമല്ലാത്ത ബസുകള്‍ നവീകരിച്ചുള്ള സംരംഭങ്ങള്‍ക്ക് വന്‍ സാധ്യതയാണുള്ളതെന്ന് മുഖ്യാതിഥി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രഞ്ജിത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പുഷ്പ മണി, ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, വാര്‍ഡ് അംഗം ബിന്ദു ഷാജി എന്നിവര്‍ പങ്കെടുത്തു. കെ.ടി.ഡി.സി മാനേജിങ്‌ ഡയറക്ടര്‍ കൃഷ്ണതേജ സ്വാഗതവും മാര്‍ക്കറ്റിങ്‌ മാനേജര്‍ ജി.എസ്. രാജ് മോഹന്‍ നന്ദിയും പറഞ്ഞു.

ഫുഡി വീല്‍സ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി. എന്‍ജിനീയറിങ്‌ വിഭാഗം നിര്‍മിച്ച ഭക്ഷണശാല ഏഴ് മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 40 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. വൈക്കം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ബസാണ് രൂപമാറ്റം വരുത്തി ഡബിള്‍ ഡെക്കര്‍ ആക്കിയത്.

20 ഇരിപ്പിടങ്ങളുള്ള താഴത്തെനില പൂര്‍ണമായും ശീതീകരിച്ചതാണ്. 24 ഇരിപ്പിടങ്ങളുള്ള മുകളിലത്തെനില ഓപ്പണ്‍ ഡെക്ക് മാതൃകയിലാണുള്ളത്. സമീപമുള്ള പുല്‍ത്തകിടിയിലും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കെ.ടി.ഡി.സിയുടെ ബോട്ട് മാതൃകയിലുള്ള ഭക്ഷണശാലയ്ക്ക് സമീപമാണ് പുതിയ ഡബിള്‍ ഡെക്കര്‍ ഭക്ഷണശാലയും സജ്ജമായിട്ടുള്ളത്. ടോയ്‌ലറ്റ് സൗകര്യമടക്കം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...