പോലീസാണെന്ന് ഭീഷണിപ്പെടുത്തി ട്രെയിനില്‍ ഇതരസംസ്ഥാന യാത്രക്കാരന്റെ പേഴ്‌സ് കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ട്രെയിനില്‍ ഇതരസംസ്ഥാന യാത്രക്കാരന്റെ പേഴ്‌സ് കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ എ.എം ഹൗസില്‍ മൊയ്തീന്‍ യാസര്‍ (25), മഞ്ചേശ്വര വീട്ടില്‍ മുഹമ്മദ് അസ്‌കര്‍ (24), കടമ്പൂര്‍ മുര്‍ത്താന വീട്ടില്‍ വിവേക് വേഗസ് (23) എന്നിവരെയാണ് ആലുവ റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടിയത്.

നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസില്‍ ശനിയാഴ്ചയാണ് സംഭവം. ഇതരസംസ്ഥാന യാത്രക്കാരനെ പോലീസാണെന്ന് ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്‌സ് കവരുകയായിരുന്നു. മുഹമ്മദ് അസ്‌കര്‍ കേരളത്തിന് അകത്തും പുറത്തുമായി വധശ്രമം, പിടിച്ചുപറി, ആയുധ വില്‍പ്പന ഉള്‍പ്പെടെ 20 ഓളം കേസുകളിലെ പ്രതിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...