തിരുവല്ല : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്ന സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിത വിലയും മനസ്സിലാക്കി പുഷ്പഗിരി മെഡിസിറ്റിയിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഉപയോഗിക്കുന്നതിനായി കോളേജ് ലബോറട്ടറിയിൽ ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു.
ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫസർ ഡോ.പി എൻ പ്രസന്ന കുമാർ ,പ്രൊഫസർ ഡോ.ഗിരിസ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള ഫോർമുല അടിസ്ഥാനപ്പെടുത്തിയാണ് സാനിറ്റൈസർ നിർമ്മിച്ചത്. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സാനിറ്റൈസർ മാർക്കറ്റിൽ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹാൻഡ് സാനിറ്റൈസറിന്റെ വിതരണ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ.സന്തോഷ് എം. മാത്യൂസ് ഫാർമസി പ്രാക്ടീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ. ഡോ. ജോമിൻ ജോർജിന് നൽകി നിർവഹിച്ചു.