ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കണം : കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ച നടപടികളും മുന്‍കരുതലും വിലയിരുത്തുന്നതിനായി കോന്നി താലൂക്ക് കോണ്‍ഫറന്‍സ്ഹാളില്‍ കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷതയില്‍ യോഗത്തില്‍ ചേര്‍ന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്നും പഞ്ചായത്ത് വാര്‍ഡ്തല സാനിട്ടേഷന്‍ കമ്മിറ്റികള്‍ കൂടണമെന്നും എം.എല്‍.എ പറഞ്ഞു.

കോന്നി മണ്ഡലത്തില്‍ പ്രൈമറി കോണ്‍ടാക്ടില്‍ 23 പേരും സെക്കന്‍ഡറി കോണ്‍ടാക്ടില്‍ 66 പേരും ഉള്‍പ്പെടെ 592 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. പഞ്ചായത്തുതല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തങ്ങളുടെ പഞ്ചായത്ത്-വാര്‍ഡ്തലത്തില്‍ ചെയ്യുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടിലുള്ളവര്‍ എത്രപേരുണ്ടന്നും യോഗത്തില്‍ വിശദീകരിച്ചു. വിദേശത്തുനിന്നു വരുന്നവരെ പ്രത്യേക നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.
കോന്നി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, പഞ്ചായത്ത് പ്രസിഡന്റുമാരായ റോബിന്‍ പീറ്റര്‍, രവികല എബി, തോമസ് മാത്യു, എം.വി അമ്പിളി, സുനില്‍ വര്‍ഗീസ് ആന്റണി, മനോജ് കുമാര്‍, പി.രജനി, കെ.ജയലാല്‍, ആര്‍.ആര്‍ ഡപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, കോന്നി തഹസില്‍ദാര്‍, കോന്നി താലൂക്ക് ഓഫീസ് സൂപ്രണ്ട് ഡോ.ഗ്രേസ് എം. ജോര്‍ജ്, ആര്‍.എം.ഒ ഡോ. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി രാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...