കട നടത്തിയ വൈറല്‍ കൂട്ടങ്ങള്‍ക്ക് സമ്മാനങ്ങളുമായി പുഷ്പഗിരി ആശുപത്രി

For full experience, Download our mobile application:
Get it on Google Play

പന്തളം: ചേരിക്കലില്‍ സര്‍ബത്ത് കട നടത്തി വൈറലായ കുട്ടി സംരംഭര്‍ക്ക് സമ്മാനങ്ങളുമായി പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരെത്തി. വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും കുട്ടികളുടെ കച്ചവടം പൊടിപൊടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ചേരിക്കലില്‍ എത്തണമെന്ന ആഗ്രഹം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വേനലവധിയില്‍ അടിച്ചുപൊളിച്ച് നടക്കാനും ബന്ധുവീടുകളില്‍ പോകാനും ഇഷ്ടപ്പെടുന്നവരാണ് കുട്ടികളില്‍ ഏറെയും. അവരില്‍ നിന്നും വ്യത്യസ്തമായി ഒരു സംരംഭം തുടങ്ങാന്‍ കാണിച്ച കുട്ടികളുടെ മനസ്സ് മുതിര്‍ന്നവര്‍ക്കും മാതൃകയാണ്. അവര്‍ക്കുവേണ്ട പ്രോത്സാഹനവും സഹായവും ചെയ്ത് നല്‍കിയാല്‍ ഭാവിയില്‍ നിരവധി യൂസഫ് അലിമാരെ സൃഷ്ടിക്കാന്‍ കഴിയും. സ്കൂള്‍ തുറന്നാലും കട നിര്‍ത്തരുതെന്ന നിര്‍ദ്ദേശം നല്‍കിയാണ് ഡോക്ടര്‍മാര്‍ മടങ്ങിയത്.

സംഘം കൊണ്ടുവന്ന ഫുട്ബോള്‍ കിറ്റ് അടൂര്‍ നിയമസഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിജി കണ്ണന്‍, കൗണ്‍സിലര്‍മാരായ വിദ്യ കെ.ജി, അരുണ്‍ എസ്, ദീപാകുമാരി എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഫാ.ഡോ.ബൈജു വര്‍ഗ്ഗീസ്, ഡോ. സാംസണ്‍ ശാമുവേല്‍, രഞ്ചിത് എന്നിവരാണ് ആശുപത്രിയില്‍ നിന്നും എത്തിയത്. ആദിത്യന്‍, ആദിശ്രീ, ഹരിക്കുട്ടന്‍, ശ്രീക്കുട്ടന്‍, ദേവ പ്രയാഗ്, റൂത്ത് എന്നിവരാണ് കടയുടെ ഉടമസ്ഥര്‍. ചടങ്ങില്‍ കെ.സി സരസന്‍, പ്രസന്നന്‍, സുമോദ് കണ്ണങ്കര, നിബിന്‍ രവീന്ദ്രന്‍ ചേരിക്കല്‍ എന്നിവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...