ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം രാജ രാജ വർമ്മ. യുവതിപ്രവേശനത്തിൽ പണ്ഡിതരുടെ നിലപാട് എന്തിന് സർക്കാർ തേടണമെന്ന് രാജരാജ വർമ്മയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ രാധാകൃഷ്ണൻ വാദിച്ചു. നേരത്തെ ഹൈക്കോടതിയിൽ മകരജ്യോതി കേസിൽ അന്വേഷണം വേണ്ടെന്ന് സർക്കാർ നിലപാട് എടുത്തു. വിശ്വാസകാര്യങ്ങളിൽ ഇടപെടാനില്ലെന്നാണ് സർക്കാർ അന്ന് പറഞ്ഞത്. എന്നാൽ ശബരിമലയുടെ കാര്യത്തിൽ സർക്കാരിന് അതിന് കഴിയുന്നില്ലെന്നും സർക്കാരിന്റെ പല നിലപാടും വിശ്വാസികളെ വ്രണപ്പെടുത്തിയെന്നും അഭിഭാഷകൻ വാദം ഉന്നയിച്ചു.

അതേസമയം, പള്ളികളിൽ പ്രവേശിക്കുന്നതിന് സ്ത്രീകൾക്ക് നിയന്ത്രണമില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ അഭിഭാഷകൻ വാദിച്ചു. സ്ത്രീകള്‍ക്ക് നമസ്കരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലഎന്നാല്‍ സ്ത്രീകള്‍ പള്ളിയില്‍തന്നെ നിസ്കരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും വാദം ഉന്നയിച്ചു.കേസിൽ സുപ്രീംകോടതി ചൊവ്വാഴ്ച് വീണ്ടും വാദം കേൾക്കും. വാദം തീർക്കാനുള്ളവരുടെ പട്ടിക ചീഫ് ജസ്റ്റിസ് ഇന്ന് ആരാഞ്ഞു, സംസ്ഥാന സർക്കാരിന്റെ വാദവും തുടർ ദിവസങ്ങളിൽ ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...