പുതമണ്‍ പാലം, പുതമണ്‍ – കുട്ടത്തോട് റോഡ് ഉദ്ഘാടനം ഫെബ്രുവരി 26 ന്

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതമണ്‍ പുതിയ പാലം, പുതമണ്‍ – കുട്ടത്തോട് റോഡ് ഒന്നാം റീച്ച് എന്നിവയുടെ ഉദ്ഘാടനവും വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഫെബ്രുവരി 26 വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് പാലം വിഭാഗം എഞ്ചിനീയര്‍മാരായ ബി അജിത്കുമാര്‍, ബാബുരാജന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

2.6 കോടി രൂപ ചെലവിലാണ് പുതമണ്‍ പാലം നിര്‍മാണം. ആധുനിക നിലവാരത്തില്‍ ഏഴു കോടി രൂപ ചെലവിലാണ് പുതമണ്‍-കുട്ടത്തോട് റോഡ് നിര്‍മ്മിക്കുന്നത്.
ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ കുടിലു മുക്ക് – പന്തളത്ത് മുക്ക് റോഡ്, പതിയാന്‍ പടി – ചാങ്ങിയത്ത് പടി റോഡ്, അന്ത്യാളന്‍ കാവ് – കണമുക്ക് റോഡ്, കുഴിമണ്ണില്‍ പടി – കൊന്നയ്ക്കല്‍ റോഡ്, കച്ചേരിപ്പടി – കണമുക്ക് റോഡ് എന്നീ ഗ്രാമീണ റോഡുകളുടെയാണ് നിര്‍മാണോദ്ഘാടനം. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...