പന്തളം ഫെസ്റ്റ് ഫെബ്രുവരി 27, 28 തീയതികളില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന പന്തളം ഫെസ്റ്റ് ഫെബ്രുവരി 27, 28 തീയതികളില്‍ പന്തളം കരിമ്പ് വിത്തുല്‍പാദന കേന്ദ്രത്തില്‍ നടക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യാതിഥിയായി പങ്കെടുക്കും. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ആര്‍ കൃഷ്ണകുമാരി മുതിര്‍ന്ന കര്‍ഷകരെ ആദരിക്കും.

സംസ്ഥാന ഹോള്‍ട്ടിക്കള്‍ച്ചറല്‍ മിഷന്‍, ആത്മ, ഭാരതീയ പ്രകൃതി കൃഷി എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേഖലയിലെ വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം, ടെക്ഫെസ്റ്റ്, കിസാന്‍ മേള, സെമിനാര്‍, കലാസന്ധ്യ, കുടുംബസംഗമം, കേരളാ ഗ്രോ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും, മണ്ണു പരിശോധനാ സൗകര്യം, വിവിധ യന്ത്രോപകരണങ്ങളുടെ പ്രദര്‍ശനം, ഹൈഡ്രോപോണിക്സ്, കൃത്യതാ കൃഷി, ഡ്രോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തല്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക് എന്നിവ ഫെസ്റ്റിലുണ്ടാകും.

കാര്‍ഷിക വികസന കാര്‍ഷക ക്ഷേമ വകുപ്പ് കൃഷി അഡീഷണല്‍ ഡയറക്ടര്‍ തോമസ് ശാമുവല്‍ പദ്ധതി വിശദീകരിക്കും. ആറന്മുള, മെഴുവേലി, കുളനട, തുമ്പമണ്‍, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജി ചാക്കോ, റ്റി എ നെജോമോന്‍, പോള്‍ രാജന്‍, റ്റി എ രാജേഷ്‌ കുമാര്‍, ജെ ശ്രീദേവി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ലി സക്കറിയാസ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ സി ഗിരിജ, ത്രിതല പഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...