മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇരിമ്പിളിയം സ്വദേശി ഷൗക്കത്തലിയെയാണ് (34) പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത സമയത്ത് പ്രതിയെക്കുറിച്ച് ഒരു സൂചനയുമില്ലായിരുന്നു. പരപ്പനങ്ങാടി മുതല്‍ രാമനാട്ടുകരവരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. പരപ്പനങ്ങാടി, തിരൂര്‍, രാമനാട്ടുകര, വളാഞ്ചേരി, തുടങ്ങിയ ബസ് സ്റ്റാന്‍റുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും ദൃശ്യങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് നിന്ന് പ്രതിയെ വലയിലാക്കിയത്. പ്രതി നേരത്ത കുട്ടികളെ പീഡനത്തിനിരയാക്കിയതിന് മേലാറ്റൂര്‍, പട്ടാമ്പി സ്റ്റേഷനുകളില്‍ മൂന്നു കേസുകളുള്ളതായി പോലീസ് അറിയിച്ചു. പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ നവീന്‍ ഷാജിന്റെ നേത്യത്വത്തില്‍ എസ്ഐ ശ്യാം, എഎസ്ഐ റീന, എസ്സിപിഒ മാരായ ജയേഷ്, പ്രഭീഷ്, സിപിഒ മാരായ സുഭാഷ്, പ്രജോഷ്, രാഹുല്‍, സച്ചിന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























