യുവതിയെ പീഡിപ്പിച്ചെന്ന കേസ് : പുത്തൻപാലം രാജേഷ് റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ പിടിയിലായ പുത്തൻപാലം രാജേഷിനെ (46) കോടതി റിമാൻഡ് ചെയ്തു. മേയ് 5നു ഫോർട്ട് പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്നു പോലീസിനു കത്തയച്ചശേഷം ഒളിവിലായിരുന്ന രാജേഷിനെ കോട്ടയം കോതനല്ലൂരിൽ നിന്നു വീടുവള‍ഞ്ഞ് കടുത്തുരുത്തി പോലീസാണു പിടികൂടിയത്. ഫോർട്ട് സ്റ്റേഷനിൽ ഇന്നലെ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. 2023 ഡിസംബറിലായിരുന്നു സംഭവം. ഫോർട്ട് പോലീസ് പറഞ്ഞത്: രാജേഷിന്റെ ഡ്രൈവറുടെ സുഹൃത്താണ് പീഡനത്തിന് ഇരയായ യുവതി. എറണാകുളം സ്വദേശിയായ ഇവർ നഗരത്തിൽ വീട്ടുജോലിക്കായി എത്തിയതായിരുന്നു. രാജേഷിന്റെ ഡ്രൈവറുടെ കാറിൽ യുവതി കണ്ണാശുപത്രിക്കു സമീപത്തു നിന്നാണ് കയറിയത്. എകെജി സെന്ററിനു സമീപത്ത് കാർ നിർത്തുകയും രാജേഷ് ഇവിടെ നിന്നു കയറുകയും ചെയ്തു. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തി പവർ ഹൗസ് ജംക്‌ഷനിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം കാറിൽ കൊണ്ടുപോയി ഉപേക്ഷിച്ചെന്നുമാണ് പരാതി.

യുവതി കമ്മിഷണർക്ക് നൽകിയ പരാതിയിൽ രാജേഷിനെ ഒന്നും സുഹൃത്തായ ഡ്രൈവറിനെ രണ്ടും പ്രതികളാക്കി ഫോർട്ട് പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, പരാതി കെട്ടിച്ചമച്ചതാണെന്ന് അറിയിച്ച് രാജേഷ് സ്റ്റേഷനിലേക്ക് കത്തയച്ചത്. രാജേഷിനൊപ്പമുണ്ടായിരുന്ന ജോമോൻ എന്നയാളെയും മറ്റു നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോതനല്ലൂർ ടൗണിനു സമീപം രാജേഷ് ഒളിവിൽകഴിഞ്ഞ വീട് ജോമോനാണു വാടകയ്ക്കെടുത്തിരുന്നത്. കരാർ ജോലികൾ ചെയ്യുന്ന ജോമോൻ തിരുവനന്തപുരത്തു ജോലി ചെയ്തിരുന്നപ്പോൾ പുത്തൻപാലം രാജേഷുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഈ ബന്ധമാണു രാജേഷിനെ കോതനല്ലൂരിൽ എത്തിച്ചത്. പോലീസ് എത്തുമ്പോൾ ഒരു ബൈക്കുൾപ്പെടെ 5 വാഹനങ്ങൾ വീട്ടിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...