പുതുച്ചേരിയിൽ രണ്ട് പേർക്ക് ഒമിക്രോൺ : പുതുവത്സരാഘോഷങ്ങളിൽ വാക്സിനെടുത്തവർക്ക്​ മാത്രം അനുമതി

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും മാളുകളിലും സിനിമാശാലകളിലും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനാനുമതി നല്‍കണമെന്ന നിര്‍ദ്ദേശവുമായി പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജി. ശ്രീരാമുലു. പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ അടുത്ത മാസം മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ആരംഭിക്കും.

15 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ നിന്ന് വാക്സിന്‍ നല്‍കാന്‍ സംവിധാനമൊരുക്കും. പഠനം ഉപേക്ഷിച്ച കുട്ടികള്‍ക്ക് അവരുടെ വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ പദ്ധതിയൊരുക്കുന്നതായും ശ്രീരാമുലു പറഞ്ഞു. പുതുച്ചേരിയില്‍ ആദ്യമായി ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂലം പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 80-കാരനും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 20-കാരിയായ യുവതിക്കുമാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും സാമ്പിളുകള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ശ്രീരാമുലു അറിയിച്ചു.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വമ്പന്‍ പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഒമിക്രോണ്‍ സ്ഥിരീകരണം. ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളില്‍ ഓള്‍ഡ് പോര്‍ട്ട്, പാരഡൈസ് ബീച്ച്‌ തുടങ്ങിയ ജനപ്രിയ ഇടങ്ങളില്‍ ദേശീയ പ്രശസ്ത ബാന്‍ഡുകളുടെ 40-ലധികം സംഗീത കച്ചേരികളും മറ്റ് തത്സമയ പ്രകടനങ്ങളും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ജനുവരി 4 മുതല്‍ 7 വരെ പുതുച്ചേരിയില്‍ 27-ാമത് അന്താരാഷ്‌ട്ര യോഗ ഫെസ്റ്റിവല്‍ നടത്താനും സര്‍ക്കാര്‍ പദ്ധതിയുണ്ടായിരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വിനോദസഞ്ചാരികളെ എത്തിക്കാന്‍ പ്രത്യേക ബസുകള്‍ സര്‍വീസ് നടത്താനും സുരക്ഷ ഒരുക്കുന്നതിന് മുനിസിപ്പല്‍, പോലീസ്, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകുമെന്നും ടൂറിസം മന്ത്രി കെ. ലക്ഷ്മി നാരായണന്‍ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...