അമ്പലവയൽ കൊലപാതകം ; ആയുധങ്ങൾ കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

വയനാട് : അമ്പലവയലില്‍ വയോധികനെ കൊന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടത്തി. രാവിലെ 10.15-ഓടെയാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട്ടില്‍ പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികളുടെ തെളിവെടുപ്പ് നടന്നത്. കുട്ടികളുടെ മാതാവിനെയും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാതാവിനെ കോടതിയിലും രണ്ട് പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലും ഹാജരാക്കി.

കഴിഞ്ഞ ദിവസം വൈകീട്ടാണ് അമ്പലവയലിലെ കൊലപാതക വിവരം പുറത്തറിയുന്നത്‌. മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയെന്നായിരുന്നു 14-ഉം 16-ഉം വയസുള്ള പെണ്‍കുട്ടികള്‍ പോലീസിനോട്‌ പറഞ്ഞത്‌. കൊല്ലപ്പെട്ട മുഹമ്മദിന്റെ ബന്ധുക്കളാണ് ഇവര്‍. മുഹമ്മദിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടികളും മാതാവും താമസിച്ചുവന്നിരുന്നത്. സംഭവത്തിന് ശേഷം പെണ്‍കുട്ടികളിലൊരാളാണ് പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. തുടര്‍ന്ന് ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...