കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. 80 വയസിന് മുകളിലുള്ളവരും ഭിന്നശേഷിക്കാരും ഉൾപ്പെടുന്ന അസന്നിഹിത വോട്ടർമാരുടെയും പോസ്റ്റൽ ബാലറ്റ് സംവിധാനം ഉപയോഗിച്ചവരുടെയും വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. കോട്ടയം ബസേലിയസ് കോളജിൽ നാളെ രാവിലെ 8 മുതലാണ് വോട്ടെണ്ണൽ. 10ന് ഫലമറിയാം. 1,28,535 പേർ വോട്ട് ചെയ്തു. ഇതിൽ 64,078 പേർ പുരുഷന്മാരും 64,455 പേർ സ്ത്രീകളും 2 പേർ ട്രാൻസ്ജെൻഡേർസും ആണ്. പോസ്റ്റൽ ബാലറ്റ് മുഖേന വോട്ടുചെയ്തത് 2491 അസന്നിഹിത വോട്ടർമാരാണ്. സർവീസ് വോട്ടർമാരുടെ എണ്ണം നാളെ അറിയാം. 2021ൽ 74.84% ആയിരുന്നു പോളിങ്. ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 72.91% ആയിരുന്നു പോളിങ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























