പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം ; പ്രചാരണം ശക്തമാക്കാൻ മുന്നണികൾ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാന ദിനത്തിലേക്ക് നീങ്ങുമ്പോൾ മൂന്ന് മുന്നണിയുടെയും സ്ഥാനാർത്ഥികളും പ്രവർത്തകരും വലിയ ആത്മവിശ്വാസത്തിലാണ്. മൂന്നു മണിയോടെ മൂന്നു മുന്നണിയുടെയും പ്രവർത്തകർ പാമ്പാടിയിൽ കൊട്ടിക്കലാശത്തിനായി ഒത്തുചേരും. കൊട്ടിക്കലാശം വലിയ ശക്തി പ്രകടനം ആക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫും എൽഡിഎഫും എൻ‍ഡിഎയും. പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മുഴുവൻ സമയ റോഡ് ഷോയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ശ്രദ്ധ കേന്ദ്രീകരിക്കുക. വാകത്താനത്ത് നിന്നാണ് റോഡ് ഷോ തുടങ്ങുക. ശേഷം എട്ട് പഞ്ചായത്തുകളും പിന്നിട്ട് വൈകിട്ട് നാലിന് പാമ്പാടിയിൽ അവസാനിക്കും. പാമ്പാടിയിലാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശവും തീരുമാനിച്ചിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് പ്രവർത്തകർക്ക് ഒപ്പം വോട്ടർമാരെ നേരിൽ കാണും. കൊട്ടിക്കലാശത്തിന് മുന്നോടിയായി ആണിത്. പാമ്പാടി കേന്ദ്രീകരിച്ച് ആണ് കൊട്ടിക്കലാശം. മണ്ഡലത്തിന് പുറത്തുള്ള നേതാക്കൾ ഇന്ന് അഞ്ച് മണിയോടെ പുതുപ്പള്ളി വിടും. നാളെ നിശബ്ദ പ്രചരണം ആണ്. എൻഡിഎ സ്ഥാനാർഥി ലിജിൻലാൽ രാവിലെ പ്രമുഖ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കും. അകലകുന്നം, അയർക്കുന്നം, പാമ്പാടി പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് വോട്ടർമാരെ നേരിൽ കാണുക. ശേഷം വാഹനപ്രചാരണ ജാഥ ആരംഭിക്കും. വിവിധ പഞ്ചായത്തുകളിലൂടെ ജാഥ കടന്നുപോകും. കൊട്ടിക്കലാശ പരിപാടികൾക്കായി പാമ്പാടിക്ക് സമീപം സ്ഥാനാർത്ഥിയും പ്രവർത്തകരും ഒത്തുചേരും. പഞ്ചായത്തിന് മുമ്പിലൂടെ പൊൻകുന്നം റോഡിലേക്കുള്ള സ്ഥലത്താണ് എൻഡിഎയുടെ കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...