പുതുപ്പള്ളി ചാണ്ടി ഉമ്മന്‍ മഴയത്ത് കുത്തിയിരിപ്പ് സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

പുതുപ്പള്ളി: പുതുപ്പള്ളി പഞ്ചായത്തും ചാണ്ടി ഉമ്മനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പഞ്ചായത്തിനെതിരെ ചാണ്ടി ഉമ്മന്‍ മഴയത്ത് കുത്തിയിരിപ്പ് സമരം നടത്തി. പരിപാടികളില്‍ ക്ഷണിക്കാതെ പേരും ഫോട്ടയോയും ഉപയോഗിക്കുന്നുവെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ആരോപണങ്ങള്‍ പഞ്ചായത്ത് ഭരണസമിതി തള്ളി. കഴിഞ്ഞ കുറച്ച് നാളുകളായി പഞ്ചായത്തും എംഎല്‍എയും തമ്മില്‍ തര്‍ക്കത്തിലാണ്.

ഇന്ന് മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തെ ചൊല്ലിയാണ് ഈ തര്‍ക്കം രൂക്ഷമായത്. വികസന പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ബോധപൂര്‍വ്വം അകറ്റി നിര്‍ത്തുകയാണെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ആരോപണം. പലപരിപാടികളിലേക്കും ക്ഷണിക്കാറില്ല. ക്ഷണിക്കാത്തപ്പോഴും തന്റെ പേരും ഫോട്ടോയും പരിപാടികള്‍ക്ക് ഉപയോഗിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. മിനി സിവില്‍ സ്റ്റേഷന് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് നല്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...