കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞൈടുപ്പില്‍ പ്രചാരണം അവസാന ഘട്ടത്തിലേക്ക്. കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനായി കെ മുരളീധരന്‍ എംപി ഞായറാഴ്ച മീനടത്ത് പ്രസംഗിക്കും. ഈ മാസം 30ആം തിയതി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പങ്കെടുക്കുന്ന പൊതുയോഗവും ഉണ്ടാകും. പൊതുയോഗത്തിന്റെ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. സെപ്റ്റംബര്‍ ഒന്നിന് എകെ ആന്റണി അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവിടങ്ങളില്‍ വൈകുന്നേരം പ്രസംഗിക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പര്യടനം ഞായറാഴ്ച അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലായി നടക്കും. 30ആം തിയതി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പുതുപ്പള്ളിയിലെത്തും. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചു. കുടുംബയോഗങ്ങള്‍ അവധി ദിവസങ്ങളിലും തുടരും.
എന്‍ഡിഎയ്ക്കായി പ്രകാശ് ജാവേദ്ക്കര്‍, കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ അവസാനഘട്ടത്തില്‍ പ്രചാരണത്തിനെത്തും. തിരുവോണം, ശ്രീനാരായണഗുരു ജയന്തി, അയ്യങ്കാളി ജയന്തി എന്നീ ദിവസങ്ങളില്‍ നിശബ്ദപ്രചാരണം ആയിരിക്കും. ബാക്കി ദിവസങ്ങളില്‍ തീവ്രമായ പ്രചാരണമാണ് മുന്നണികള്‍ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് പ്രചാരണത്തിന്റെ കലാശം. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ പൊതുപ്രചാരണ പരിപാടികള്‍ നടത്തിയിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള കുര്‍ബാനകളിലും പ്രാര്‍ത്ഥനകളും പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു പൊതുപ്രചാരണ പരിപാടികള്‍ ഒഴിവാക്കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























