പാലക്കാട്: നെല്ല് സംഭരണ തുക ഓണത്തിന് മുമ്പ് കൊടുത്ത തീർക്കുമെന്ന സർക്കാർ ഉറപ്പ് പാഴ്വാക്കായി. ചെറുകിട കർഷകർക്ക് പോലും സംഭരണ തുക ഇനിയും കിട്ടിയിട്ടില്ല. തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധി കൂടിയായതോടെ ഇക്കുറി കണ്ണീരോണം എന്നാണ് കർഷകർ പറയുന്നത്. മാസങ്ങൾക്ക് മുമ്പേ സംഭരിച്ച നെല്ലിൻ്റെ പണം കിട്ടിയിട്ട് വേണം കർഷകർക്ക് അവരുടെ പല ആവശ്യങ്ങളും നിറവേറ്റാൻ. പണമില്ലാത്തത് കൊണ്ട് മകൻ്റെ തുടർ ചികിത്സ മുടങ്ങിയവർ വരെയുണ്ട് പാലക്കാട് ജില്ലയിൽ. ചിറ്റൂർ ചിറപാടത്തെ ചെന്താമരയ്ക്ക് പണമില്ലാത്തതിനാൽ മകൻ്റെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നു. രണ്ട് മാസം എങ്കിലും കഴിഞ്ഞ് കല്യാണം നടത്താം എന്നാണ് പ്രതീക്ഷ. 280 കോടി രൂപയാണ് പാലക്കാട് ജില്ലയിൽ മാത്രം കൊടുത്ത് തീർക്കാൻ ഉള്ളത്. ഒരേക്കറിൽ താഴെ കൃഷി ഉള്ളവർക്ക് പേരിന് സംഭരണ തുക കൊടുത്ത് തുടങ്ങി. ശനിയും ഞായറും ഓണ ദിനങ്ങളും കൂടി വരുന്നതോടെ ബാങ്ക് അവധിയാണ്. പണം കിട്ടാൻ ഇനിയും കാത്തിരിക്കണം. എത്ര കൊടുതെന്ന ചോദ്യത്തിന് സപ്ലൈക്കോയ്ക്ക് കൃത്യമായ മറുപടിയുമില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























