പുതുപ്പളളിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുതുപ്പളളിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയിലായി. പടനിലം വീട്ടില്‍ സിജിയുടെ ഭാര്യ റോസന്നയാണ് മണര്‍കാട് പളളി പരിസരത്തുനിന്ന് പിടിയിലായത്. കൊലയ്ക്കുശേഷം ആറ് വയസുള്ള മകനെയും കൂട്ടി റോസന്ന വീടുവിട്ടിരുന്നു. പുലർച്ചെ നടന്ന കൊലപാതകം ഏറെ വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. വീട് തുറക്കാത്തതിനെ തുടർന്ന് രാവിലെ എട്ട് മണിയോടെ അയൽവാസി സിജിയെ തേടി വീട്ടിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്. വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു സിജി. സിജിയുടെ ഭാര്യ റോസന്നയെ വീട്ടിൽ കണ്ടെത്താനായില്ല.

പോലീസ് അന്വേഷണത്തിൽ റോസന്ന മകനെയും കൂട്ടി രക്ഷപ്പെട്ടതായി തെളിഞ്ഞു. രാവിലെ ആറ് മണിക്ക് മകനോടൊപ്പം കയ്യിൽ ഒരു ബാഗുമായി നടന്നുപോകുന്ന റോസന്നയുടെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് കൊലപാതകമെന്നാണ് നിഗമനം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്ന ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ഓട്ടോ ഡ്രൈവറാണ് മരിച്ച സിജി. അഗതി മന്ദിരത്തിൽ നിന്നാണ് റോസന്നയെ സിജി വിവാഹം കഴിച്ചത്. സിജിയെ റോസന ഒറ്റയ്ക്ക് തന്നെയാണോ കൊലപ്പെടുത്തിയത് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...