അധികാരത്തിലെത്തിയാൽ ഉത്തരാഖണ്ഡിലെ സ്ത്രീകൾക്ക് 1000 രൂപ ; കെജ്‌രിവാൾ

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ് : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ ഉത്തരാഖണ്ഡിലെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. “സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും ഞങ്ങൾ പ്രതിമാസം 1,000 രൂപ നൽകും.” ഉത്തരാഖണ്ഡിലെ കാശിപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ 20 വർഷത്തെ ഭരണം ഉത്തരാഖണ്ഡിന്റെ അവസ്ഥ മോശമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“ഞാനൊരു രാഷ്ട്രീയ നേതാവല്ല. എനിക്ക് രാഷ്ട്രീയം ചെയ്യാനറിയില്ല. ഞങ്ങൾക്ക് ജോലി ചെയ്യാനേ അറിയൂ. ഡൽഹിയിൽ 10 ലക്ഷം ആളുകൾക്ക് ഞങ്ങൾ ജോലികൾ നൽകിയിട്ടുണ്ട്. ഇവിടെയും നൽകും” അദ്ദേഹം പറഞ്ഞു. “രാഷ്ട്രീയ നേതാക്കൾ ഇവിടെ എന്താണ് ചെയ്തത്? കഴിഞ്ഞ 20 വർഷമായി ഈ നേതാക്കൾ സംസ്ഥാനത്തിന്റെ അവസ്ഥ മോശമാക്കി. ഞങ്ങൾ നിങ്ങൾക്ക് ജോലി നൽകും (ഞങ്ങൾ അധികാരത്തിൽ വന്നാൽ) ആളുകൾക്ക് എങ്ങനെ ജോലി നൽകണമെന്ന് എനിക്കറിയാം” കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...