പുത്തൂർ ക്കടവ് – മറ്റക്കാട്ടും കടവ് പാലത്തിന്റെ പ്രാരംഭ നടപടികൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി : കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് മണി മലയാറിന് കുറുകെ നിർമ്മിക്കുന്ന പുത്തൂർ ക്കടവ് – മറ്റക്കാട്ടും കടവ് പാലം പണിയുടെ പ്രാരംഭ നടപടികൾ തുടങ്ങി. പൈലിങ് നടത്തുന്നതിന് പറയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള തുരക്കുന്ന ജോലികളാണ് തുടങ്ങിയത്. വെള്ളാവൂർ കരയിൽ ആറ്റിൽ രണ്ടിടങ്ങളിലും കോട്ടാങ്ങൽ കരയിൽ ഒരിടത്തുമാണ് പാറയുടെ സാന്നിധ്യ പരിശോധന ആരംഭിച്ചത്. ആറിന്റെ മധ്യത്തിലാണ് തുരക്കൽ നടക്കുന്നത്. 102 മീറ്റർ നീളവും 8.4 മീറ്റർ വീതിയുമുളള പാലത്തിന് നാല് സ്പാനുകളാണ് ഉള്ളത്. എട്ടുകോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതിക്ഷിക്കുന്നത്. ഇതിൽ 60% തുക കേന്ദ്ര സർക്കാരും 40% സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.

ഗ്രാമ വികസന വകുപ്പ് പ്രോഗ്രാം ഇപ്ലിമെന്റേഷൻ യൂണിറ്റ് അസി. എൻജിനിയർ ജിത് ജോസഫ് ,എക്സിക്യൂട്ടിവ് എൻജിനീയർ സുമ പി.സുരേന്ദ്രൻ ഓവർസിയർ ബി. ചിഞ്ചുമോൾ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം. സംസ്ഥാന ഗ്രാമവികസന വകുപ്പാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ മണ്ണ് പരിശോധനയും സാധ്യത പഠനത്തിന് കേരള സ്റ്റേറ്റ് റൂറൽ ഡവലപ്മെന്റ് എൻസിയിലെ ചീഫ് എൻജിനിയറും നേതൃത്വം നടത്തുന്നുണ്ട്. മഴ കാരണം ആറ്റിൽ ജലനിരപ്പ് ഉയർന്നത് പ്രവൃത്തികൾ വൈകിപ്പിക്കുന്നതിന് കാരണമാകുന്നെന്ന് അധികൃതർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...