യുദ്ധ കുറ്റകൃത്യം ; പുട്ടിന് രാജ്യാന്തര കോടതിയുടെ അറസ്റ്റ് വാറന്റ്

For full experience, Download our mobile application:
Get it on Google Play

ഹേഗ് (നെതർലൻഡ്സ്): യുക്രെയ്നിൽ നിന്ന് കുട്ടികളെ റഷ്യയുടെ അധീനതയിലുള്ള പ്രദേശത്തേക്കു തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കുട്ടികളെ മാറ്റിപ്പാർപ്പിച്ചതു യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുമെന്നു കോടതി പറഞ്ഞു. റഷ്യയിൽ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന ഓഫിസിന്റെ ഉത്തരവാദിത്തം വഹിക്കുന്ന മരിയ അലക്സനേവ ല്​വോവ ബെലോവയ്ക്കും ഇതേ കേസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

ആരോപണം ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചതായും കോടതി പറഞ്ഞു. അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അടുത്തയാഴ്ച മോസ്കോ സന്ദർശിക്കും. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഷിയുടെ സന്ദർശനത്തെ പാശ്ചാത്യ ശക്തികൾ ഗൗരവത്തോടെയാണ് കാണുന്നത്. റഷ്യയ്ക്ക് ആയുധങ്ങൾ നൽകാൻ ചൈന തയാറായേക്കും എന്നാണ് ആശങ്ക. എന്നാൽ ആയുധങ്ങൾ കൈമാറുമെന്ന പ്രചാരണം നിഷേധിച്ച ചൈന, അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്നിന് അത്യാധുനിക യുദ്ധവിമാനങ്ങൾ അടക്കമുള്ളവ നൽകുന്നതിനെ വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...