Sunday, May 19, 2024 5:01 am

റഷ്യ ബഹിരാകാശത്തേക്ക് ആണവായുധം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലെന്ന് യുഎസ് ; നിഷേധിച്ച് പുടിന്‍

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : ബഹിരാകാശത്തേക്ക് ആണവായുധം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ എന്ന് യുഎസിന്റെ മുന്നറിയിപ്പ്. ഈ വര്‍ഷംതന്നെ വിക്ഷേപണം ഉണ്ടാകുമെന്നാണ് യുഎസ് നല്‍കുന്ന സൂചന. ഗുരുതരമായ ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ് റഷ്യയുടെ നീക്കമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് അതിന്റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് വിരുദ്ധമായി നിരുപദ്രവകരമായ ഡമ്മി വാര്‍ഹെഡ് ഭ്രമണപഥത്തിലേക്ക് റഷ്യ വിക്ഷേപിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ നാറ്റോ – ഏഷ്യന്‍ സഖ്യ കക്ഷികള്‍ക്കായി നടത്തിയ അതീവ സുരക്ഷാ ബ്രീഫിങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യയുടെ നീക്കങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ വിലയിരുത്തലുകള്‍ പിന്നീടാണ് പുറത്തുവന്നത്. എന്നാല്‍ ആണവായുധ പ്രയോഗത്തെക്കുറിച്ചുള്ള അമേരിക്കയുടെ രഹസ്യാന്വേഷണ കണ്ടുപിടുത്തങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ തള്ളി. രഹസ്യാന്വേഷണ മുന്നറിയിപ്പ് അമേരിക്ക നിര്‍മ്മിച്ചതാണെന്നും പുടിന്റെ പ്രതിരോധ മന്ത്രി പറഞ്ഞു. യുക്രെയ്‌ന് കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം എന്നാണ് റഷ്യയുടെ ആരോപണം.

ബഹിരാകാശത്ത് ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതിന് റഷ്യ എല്ലായ്പ്പോഴും എതിരായിരുന്നുവെന്ന് പ്രതിരോധ മന്ത്രി സെര്‍ജി കെ ഷോയ്ഗുവുമായുള്ള കൂടിക്കാഴ്ചയില്‍ പുടിന്‍ പറഞ്ഞു. ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതും ഭ്രമണപഥത്തെ ആയുധവല്‍ക്കരിക്കലും ഉള്‍പ്പെടെ ബഹിരാകാശത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്ന 1967 ലെ ബഹിരാകാശ ഉടമ്പടിയെ റഷ്യ മാനിക്കുന്നു എന്നും ഈ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കുന്നുണ്ട്. ബഹിരാകാശത്തെ പാശ്ചാത്യ ഉപഗ്രഹങ്ങളെ ലക്ഷ്യമിടാന്‍ ആയുധ സംവിധാനം ഉപയോഗിക്കുമോ എന്നതാണ് അമേരിക്കയുടെ ആശങ്ക. ആശയവിനിമയങ്ങളെയും സൈനിക ലക്ഷ്യ സംവിധാനങ്ങളെയും തകര്‍ക്കാനും സാധ്യതയുണ്ട്. യുഎസ് പ്രസിഡന്റ് ഈ ഗുരുതരമായ ഭീഷണിയെ വളരെ അടുത്ത് നിരീക്ഷിച്ച് വരുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് രൂപകല്പന ചെയ്ത ആണവ ബഹിരാകാശ അധിഷ്ഠിത ആയുധം റഷ്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് ബ്രീഫിങ്ങുകളില്‍ വളരെ കുറച്ച് വിവരങ്ങളാണ് ഇത് സംബന്ധിച്ച് റഷ്യ പങ്കുവെച്ചത്. അതിനാല്‍ തന്നെ ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന് വ്യക്തമല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നഗരത്തിലെ വെള്ളക്കെട്ടിന് ഇനി പരിഹാരം ; നടപടികളുമായി സർക്കാരും നഗരസഭയും മുന്നോട്ട്

0
തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള സത്വര നടപടികളുമായി സർക്കാരും നഗരസഭയും...

ട്രെയിൻ തട്ടി കാട്ടാനകൾ ചരിയുന്നത് വ്യാപകമാകുന്നു ; പിന്നാലെ എ.ഐ ക്യാമറ സ്ഥാപിക്കാനൊരുങ്ങി...

0
പാലക്കാട്: ഒരുമാസത്തിനിടെ ട്രെയിൻ തട്ടി രണ്ട് കാട്ടാനകൾ ചരിഞ്ഞതോടെ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ...

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ വിമാനത്തിൽ തീ കണ്ടെത്തി ; പിന്നാലെ അടിയന്തരമായി നിലത്തിറക്കി,...

0
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്...

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...