പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട സമ്മര്‍ദ നീക്കങ്ങള്‍ക്കിടെ പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍. പിഎംഎ സലാമും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മുസ്ലിം ലീഗ് നേതൃത്വത്തെ ധരിപ്പിക്കാന്‍ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ടതെന്ന് അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. തന്റെ ഒരു അഭ്യുദയകാംക്ഷിയാണ് പി കെ കുഞ്ഞാലിക്കുട്ടി എന്നതുകൊണ്ടാണ് അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചതെന്ന് പറഞ്ഞ അന്‍വര്‍ കോണ്‍ഗ്രസില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിട്ടില്ലെന്നും വ്യക്തമാക്കി. താന്‍ ഇപ്പോഴും സ്വന്തം കാലിലാണ് നില്‍ക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യവും പിന്തുണയുടെ കാര്യവും പിന്നീട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായി കാണാന്‍ വന്നതാണ്. കണ്ടു, പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു. തുടക്കം മുതലേ യുഡിഎഫുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിച്ചിരുന്ന വ്യക്തി അദ്ദേഹമാണ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സങ്കീര്‍ണതകളെ കുറിച്ച് കുഞ്ഞാലിക്കുട്ടിയോട് സംസാരിക്കുക എന്നത് ധാര്‍മിക ഉത്തരവാദിത്തമാണ്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. മത്സരിക്കുമോ എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ടതുപോലെ പറയും. മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയും നേതാക്കളും തുടക്കം മുതല്‍ വളരെ പോസറ്റീവായാണ് ഞാന്‍ എടുത്ത രാഷ്ട്രീയ നിലപാടിനോട് പ്രതികരിച്ചത്. നമ്മളോട് സ്‌നേഹവും താത്പര്യവും പ്രകടിപ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് വിഷയങ്ങള്‍ ധരിപ്പിക്കേണ്ടതുണ്ടെന്ന് തോന്നി – പി വി അന്‍വര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : വായ്പയ്ക്കായി ഈട് നൽകിയ ഭൂമിയുടെ മൂല്യം ഒരുവർഷത്തിനിടെ കൂടിയത്...

0
കാഞ്ഞങ്ങാട് : അർജന്റീന ഫുടബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 126...

മാസപ്പടിക്കേസിൽ കേസെടുക്കുന്നത് വൈകും ; എഫ്ഐആർ രജിസ്റ്റർ ചെയ്യുക അടുത്ത ആഴ്ചയോടെ മാത്രം

0
തിരുവനന്തപുരം: മാസപ്പടി കേസിൽ കേസെടുക്കുന്നത് വൈകും. അടുത്ത ആഴ്ചയോടെ മാത്രമെ എഫ്...

പി.എസ്.സി. പരീക്ഷാക്രമക്കേട് ; അന്വേഷണം ചെയർമാനിലേക്ക്, രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ പി.എസ്.സി....