മലപ്പുറം : കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയെടുത്തെന്ന കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്ട്യ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.വിക്രമന്‍ ആണ് അന്‍വറിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്തയില്‍ ക്രഷറും 26 ഏക്കര്‍ സ്ഥലവും പി.വി അന്‍വര്‍ സ്വന്തമാക്കിയിരുന്നു. ഇത് വില്‍പന നടത്തിയ ഇബ്രാഹിമില്‍ നിന്നും ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ സ്ഥലവും ക്രഷറും കാണിച്ചാണ് മലപ്പുറം പട്ടര്‍തൊടി സ്വദേശി പ്രവാസി എഞ്ചിനീയറായ സലീമിന് പത്തു ശതമാനം ഓഹരിയും മാസംതോറും അന്‍പതിനായിരം രൂപയും വാഗ്ദ്വാനം ചെയ്ത് പിവി അന്‍വര്‍ 50ലക്ഷം രൂപ വാങ്ങിയത് .
ക്രഷര്‍ സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനെടുത്ത രണ്ടേക്കറിലാണെന്നതായിരുന്നു വല്‍പ്പന നടത്തിയ ഇബ്രാഹിമിന്റെ മൊഴി. ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് പി.വി അന്‍വറിന് നല്‍കിയത് എന്ന മൊഴിയില്‍ ഇബ്രാഹിം ഉറച്ചു നില്‍ക്കുന്നു. ക്രഷറിനോട് ചേര്‍ന്ന് 1.5ഏക്കറും കൊഞ്ചിറയിലെ 1.5 ഏക്കറും കൈമാറി എന്നും മൊഴി നല്‍കിയിട്ടുണ്ട്. ക്രഷറിന്റെ കരാറില്‍ പാട്ടത്തിനെടുത്ത ഭൂമിയാണെന്നും പറയാത്തതും, ഭൂമി തന്റെ സ്വന്തമാണെന്നും ക്രയവിക്രയ അവകാശം തനിക്കാണെന്നും പ
റഞ്ഞതും മനപ്പൂര്‍വ്വമായ വഞ്ചനായെന്നു പ്രഥമദൃഷ്ടിയാല്‍ തന്ന ബോധ്യപ്പെടുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗലാപുരത്ത് പോയി അന്വേഷണം നടത്തുമെന്നും കൂടുതല്‍ രേഖകളും സാക്ഷി മൊഴികളും റിപ്പോട്ടില്‍ കൂട്ടിച്ചേര്‍ക്കുമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു