ബേപ്പൂരിൽ ജനങ്ങള്‍ പിണറായിസത്തിനും മരുമോനിസത്തിനും മറുപടി നല്കുമെന്ന് പി.വി അന്‍വർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബേപ്പൂരിൽ ജനങ്ങള്‍ പിണറായിസത്തിനും മരുമോനിസത്തിനും മറുപടി നല്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വർ. ബേപ്പൂരില്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. സാഹചര്യം വിലയിരുത്താനാണ് മണ്ഡലത്തിലെ നേതാക്കളെ കണ്ടത്. ബിജെപിയുമായുള്ള ബന്ധമാണ് പിണറായിയുടെ ഏക പ്രതീക്ഷയെന്നും പി.വി അന്‍വർ പറഞ്ഞു. വിടെയും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സിപിഎമ്മിന്റെ ഏറ്റവും ശക്തമായ മണ്ഡലമാണ് ബേപ്പൂർ. ആ മണ്ഡലത്തെ പഠിക്കാൻ വേണ്ടിയാണ് ബേപ്പൂരിലെ പ്രമുഖ നേതാക്കളെ കണ്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുടുംബാധിപത്യമാക്കി. ബ്രാഞ്ച് തലം മുതൽ പിബി വരെ പിണറായിസത്തിന് കീഴടങ്ങുന്ന സംവിധാനമായി മാറി.

പാർട്ടി സെക്രട്ടറിക്ക് ഒരു നിലയും വിലയുമില്ല. യുഡിഎഫ് വളരെ ശക്തമായി കേരളത്തിൽ അധികാരത്തിൽ വരും. കേരളത്തിലെ ഒട്ടുമിക്ക് സീറ്റും യുഡിഎഫ് പിടിക്കും. സീറ്റുമായി ബന്ധപ്പെട്ട് ഒരു വിലപേശലിനും തൃണമൂൽ കോൺഗ്രസ് പോയിട്ടില്ല. അത് തിരിച്ചറിയാനുള്ള ശേഷി യുഡിഎഫ് നേതൃത്വത്തിനുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ ടീം യുഡിഎഫിനൊപ്പം ഉണ്ടാകും- അന്‍വര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...