തർക്കം പരിഹരിച്ചു ; പി.വി.ആർ സിനിമാസിൽ മലയാള സിനിമകളുടെ പ്രദർശനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മൾട്ടിപ്ലക്‌സ് തിയറ്റർ ശൃംഖല പി.വി.ആർ സിനിമാസും തമ്മിലുള്ള തർക്കത്തിൽ പരിഹാരം. ചർച്ചകൾക്കൊടുവിൽ പി.വി.ആർ സിനിമാസ് തിയറ്ററുകളിൽ മലയാളം സിനിമകൾ പ്രദർശനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയുടെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിലാണു പ്രശ്‌നങ്ങളിൽ പരിഹാരമായത്.ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഓൺലൈൻ വഴിയാണ് മധ്യസ്ഥ ചർച്ച നടന്നത്. തർക്കമുള്ള രണ്ട് തിയറ്ററുകൾ ഒഴികെ മുഴുവൻ സ്‌ക്രീനുകളിലും മലയാള സിനിമ പ്രദർശിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നെന്ന് അദ്ദേഹം പറഞ്ഞു.

യൂസുഫലി ചർച്ചയിൽ തങ്ങൾക്കൊപ്പം നിന്നുവെന്നും തർക്കമുളള രണ്ട് സ്‌ക്രീനുകളിൽ ഒഴികെ പ്രദർശനം തുടങ്ങിയെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു. ഏപ്രിൽ 11നായിരുന്നു രാജ്യത്തെമ്പാടുമുള്ള തങ്ങളുടെ സ്‌ക്രീനുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് പി.വി.ആർ അറിയിച്ചത്. ഈ ദിവസം റിലീസ് ചെയ്ത ആവേശം, വർഷങ്ങൾക്കുശേഷം, ജയ് ഗണേഷ് തുടങ്ങിയ സിനിമകളൊന്നും തിയറ്ററുകളിൽ പ്രദർശിപ്പിച്ചില്ല. ഡിജിറ്റൽ കണ്ടന്റ് സംവിധാനം വവി മലയാളി നിർമാതാക്കൾ മാസ്റ്ററിങ് യൂനിറ്റ് തുടങ്ങിയതിൽ പ്രകോപിതരായായിരുന്നു പി.വി.ആർ നടപടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...